ഈ.പേ :- അണ്ണാ 51 വെട്ട് കൊടുത്ത് ആളെ കൊന്നാലും പ്രതികരിക്കാത്ത എഴുത്തുകാർ sex tapeഇന്റെ കാര്യത്തിൽ Mangalam Televisionന് എതിരെ വന്നല്ലോ? മ. പ :- ഇത്തരം കാര്യങ്ങൾക്ക് മന്ത്രിക്ക് രാത്രി ചൂട്ട് പിടിച്ച് കൊടുക്കണമായിരിക്കും.
ഈ.പേ :- അണ്ണാ NS മാധവൻ, സക്കറിയ, സുഗതകുമാരി, ആനന്ദ് മുതലായവർ sex tapeഇന്റെ കാര്യത്തിൽ Mangalam Televisionനെ പഴി പറയുന്നല്ലോ? മ. പ :- മാതൃഭൂമിയും മനോരമയും ബ്രാഹ്മണരല്ലേ, അവർക്ക് എന്തുമാവാം!
ഈ.പേ :- അണ്ണാ പത്താം ക്‌ളാസ്സിലെ കണക്ക് തെറ്റിയല്ലോ.
മ. പ :- അന്വേഷണത്തിൽ ജാതിയുടേയും പാർട്ടിയുടേയും കണക്ക് ശരിയെങ്കിൽ ഒന്നാം പ്രതി മാപ്പുസാക്ഷിയാവും, മറ്റ് പ്രതികളെ വെറുതെ വിടും.
ഈ.പേ :- അണ്ണാ VC ശ്രീജൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പറയുന്നു, "MTയെ ആളുകൾ ഭയങ്കരമായി ഇഷ്ട്ടപ്പെടുന്നു പക്ഷേ അതിന്റെ കാരണം അജ്ഞാതമായി ഇരിക്കുന്നു" എന്ന്.
മ. പ :- മോണാലിസയുടെ പുഞ്ചിരിയുടെ കാരണവും അജ്ഞാതമാണല്ലോ.
ഈ.പേ :- അണ്ണാ വയലാറാണോ ദേവരാജനാണോ കേമൻ?
മ. പ :- വയലാറിന്റെ ഗാനം ആസ്വദിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണം. മലയാളം അറിയാത്ത ഒരാൾക്ക് "പ്രവാചകന്മാരെ......" ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ദേവരാജൻ കഴിഞ്ഞേ വയലാർ വരുന്നുള്ളൂ.
ഈ.പേ :- അണ്ണാ ഇളയരാജ SPBക്ക് അയച്ച notice?
മ. പ :- വയലാർജി പറഞ്ഞതിൽ പിന്നെ ആലുവാപ്പുഴ ആയിരം പാദസരങ്ങൾ കിലുക്കിയാണ് ഒഴുകുന്നത്. ദേവരാജൻ മാസ്റ്ററുടെ ഈണത്തിലാണ് നമ്മൾ 1969 മുതൽ ഈ ഗാനം മനസിലോർക്കുന്നത്. ബ്രഹ്മാനന്ദനോ ജയചന്ദ്രനോ ഇത് പാടിയിരുന്നെങ്കിലും നമുക്ക് പരാതി ഇല്ല . ഗാനമേളകളിൽ പാടുമ്പോൾ യേശുദാസിന് കാശ് കിട്ടുന്നുണ്ടെങ്കിൽ royalty creatorsന് കൊടുത്തേ പറ്റൂ. SPB ഗന്ധർവനുമല്ല അമ്പതാം വാർഷികം സ്വർഗ്ഗത്തിലുമല്ല നടക്കുന്നത്.
ഈ.പേ :- അണ്ണാ ടോംസ് vs Manorama?
മ. പ :- മാത്യു മുതലാളിയുടെ മനോരമ കെട്ടിടത്തിലെ ഒരു കട ടോംസ് വാടകയ്ക്ക് എടുക്കുന്നു. ആ കടയിലിരുന്ന് ടോംസ് ബോബനും മോളിയും എന്ന ബ്രാൻഡ് സൃഷ്ട്ടിക്കുന്നു., ടോംസ് ഒരു ദിവസം കട ഒഴിയുന്നു. ടോംസിനോട് മുതലാളി പറയുന്നു കട ഒഴിയുന്നതിൽ വിരോധമില്ല പക്ഷേ ബോബനും മോളിയും മനോരമയുടെ വകയാണെന്ന്!!
ഈ.പേ :- അണ്ണാ വീട് വാങ്ങാൻ കുറച്ച് ലക്ഷം ലോണെടുത്തപ്പോൾ ഉറക്കം 20 മിനിറ്റ് lateആയെന്ന് പറഞ്ഞല്ലോ. അപ്പോൾ 9000 കോടി ലോണെടുത്ത വിജയ് മല്യ എങ്ങനെ ഉറങ്ങും?
മ. പ :- സുഖമായി, ആദ്യം എടുത്തത് NRA (Non Refundable Advance) ആണ്.
ഈ.പേ :- അണ്ണാ വെള്ളത്തിന്റെ അടിയിൽ നിന്നും Lord Krishna പറഞ്ഞത് കേട്ട് ദുര്യോധനൻ പുറത്ത് വരാതിരുന്നെങ്കിൽ ഭീമസേനാപതിയുടെ അടികൊണ്ട് ചാകില്ലായിരുന്നല്ലോ?
മ. പ :- ചില കാര്യങ്ങൾ ദൈവം പറഞ്ഞാൽപ്പോലും കേൾക്കരുത്!
ഈ.പേ :- അണ്ണാ ഉറക്കം എങ്ങനെയുണ്ട്?
മ. പ :- വാടക വീട്ടിലായിരുന്നപ്പോൾ 5 മിനിറ്റ് കൊണ്ട് ഉറങ്ങും, home loan എടുത്ത് വാങ്ങിയ സ്വന്തം വീട്ടിലായപ്പോൾ ഉറങ്ങാൻ 20 മിനിറ്റ് എടുക്കുന്നുണ്ട്.
ഈ.പേ :- അണ്ണാ ചില മലയാള സിനിമകളിൽ അപ്രതീക്ഷിതമായി ജയമാലിനിയുടെയും ജ്യോതിലക്ഷമിയുടെയും ഡാൻസുകൾ വരുന്നുണ്ടല്ലോ.
മ. പ :- ഇവർ entertain ചെയ്യാൻ വരേണ്ടത് AB രാജിന്റെയും IV ശശിയുടെയും സിനിമകളിലല്ല മറിച്ച് അരവിന്ദന്റേയും അടൂരിന്റേയും സിനിമകളിലാണ്.
ഈ.പേ :- അണ്ണാ "എന്തായാലും എന്റെ പിള്ളേരുടെ അച്ഛനല്ലേ, അത് കൊണ്ട് സഹിക്കുന്നു " എന്ന് പല സ്ത്രീകളും പറയുന്നുണ്ടല്ലോ, അതെന്താണ്?
മ. പ :- "അനുഭവങ്ങൾ പാളിച്ച"കളിൽ ഷീല രണ്ടാം ഭർത്താവായ നസീറിനോട് ഒന്നാം ഭർത്താവായ സത്യനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. നസീർ അപ്പോൾ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ ഇരിക്കുന്നു. നസീറിന്റെ ആ സംശയം ഇപ്പോഴും നിലനിൽക്കുന്നു.
ഈ.പേ :- അണ്ണാ കണ്ണൂരിൽ "ഓൻ" ഉണ്ടെങ്കിൽ "ഓള്"ഉം ഉണ്ട്. മലപ്പുറത്ത് "ഓപ്പോൾ" ഉണ്ട് പച്ചേങ്കില് "ഒാപ്പോൻ " എന്താ ഇല്ലാത്തത്?
മ. പ :- "സിംഹ"ത്തിന് "സിംഹി" ഉണ്ട് പച്ചേങ്കില് "കുറുക്ക"ന് "കുറുക്കി" ഇല്ല.