Friday, September 29, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #337


ഈ.പേ :- അണ്ണാ സരസ്വതിയ്ക്കാണ് ലക്ഷ്മിയെക്കാൾ ഉയർന്ന സ്ഥാനം!
മ. പ :-പക്ഷേ സരസ്വതീക്ഷേത്രം പണിയാൻ ലക്ഷ്മി വേണം!!

ഈനാംപേച്ചിയും മരപ്പട്ടിയും #336


ഈ.പേ :- അണ്ണാ സരസ്വതി പൂജ vs ലക്ഷ്മി പൂജ ?
മ. പ :- വിവരമുള്ളവർ പൂജവെച്ച് അറിവ് (സരസ്വതി) നേടുമ്പോൾ വിവരമില്ലാത്തവർ വാത്‌വെച്ച് പണം (ലക്ഷ്മി) നേടുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #335



ഈ.പേ :- അണ്ണാ ഞങ്ങളുടെ  വീട്ടിലെ  പട്ടി  ആരെ  കണ്ടാലും  കുരയ്ക്കില്ല!
മ. പ :- ചിരിക്കുമോ?!

Thursday, September 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #334



ഈ.പേ :- അണ്ണാ "കസബ"യിൽ   മമ്മുസാബ്   നടക്കുന്നോ  അതോ നൃത്തം  ചെയ്യുന്നോ?
മ. പ :- 66ആം  വയസ്സിൽ  നടത്തം  നൃത്തമാവും.

ഈനാംപേച്ചിയും മരപ്പട്ടിയും #333



ഈ.പേ :- അണ്ണാ തമോഗർത്തം + തമോഗർത്തം = gravitational waves
മ. പ :- BJP + ADMK = ?!!

ഈനാംപേച്ചിയും മരപ്പട്ടിയും #332



ഈ.പേ :- അണ്ണാ മല + ആഴം  എങ്ങനെ  മലയാളം  ആയി?
മ. പ :- പഴം  പളം  ആയത് പോൽ?

ഈനാംപേച്ചിയും മരപ്പട്ടിയും #331



ഈ.പേ :- അണ്ണാ സുരേഷ്  ഗോപിക്ക്  അടുത്ത  ജന്മത്തിൽ  നമ്പൂതിരിയാവണം  എന്ന്!
മ. പ :- ലീഡർജി  പണ്ട്  പറഞ്ഞിട്ടുണ്ട്  സ്വപ്നം  കാണുന്നെങ്കിൽ  ഇളയ  തമ്പുരാൻ  ആവുന്നതെന്തിന്  എന്ന്,  അയ്യങ്കാരുടെ  മുൻപിൽ  ടി  നമ്പൂതിരി ഒന്നുമല്ല!!

ഈനാംപേച്ചിയും മരപ്പട്ടിയും #330


ഈ.പേ :- അണ്ണാ ഏകവചനത്തിലും ജാതിവശാൽ നായർ?
മ. പ :- ഏകവചനം "ർ"ൽ അവസാനിച്ചാൽ ആഡ്യത തോന്നിപ്പോവും, അതല്ലേ driver സാബിനെ VKN സാർ ഡ്രൈവൻ എന്ന് വിളിച്ചത്.

ഈനാംപേച്ചിയും മരപ്പട്ടിയും #329



ഈ.പേ :- അണ്ണാ ബ്രോയിലർ  കോഴിയുടെ  തൂക്കം  കൂട്ടാൻ  സ്ത്രീ  ഹോർമോണായ  estrogen  കുത്തിവെയ്ക്കും!
മ. പ :- ഹിഡിംബൻ  ഹിഡിംബി  ആയത്  ബ്രോയിലർ  കാരണം?

Wednesday, September 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #328



ഈ.പേ :- അണ്ണാ പദ്മനാഭസ്വാമി  ക്ഷേത്രത്തിൽ  രാജാവ്  തൊഴാൻ  കയറുമ്പോൾ  പ്രജകളെ  പുറത്താക്കും!
മ. പ :- പ്രജകളുടെ,  പ്രജകൾക്കുവേണ്ടി,  പ്രജകളാൽ  എങ്കിലും....,  പദ്മനാഭാ  നീ   ഇതെങ്ങനെ  പൊറുക്കുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #327



ഈ.പേ :- അണ്ണാ ഹിറ്റ്ലർ   ഒരു   തികഞ്ഞ  രാജ്യസ്നേഹിയും അഴിമതി  വിരുദ്ധനും  ആയിരുന്നു!
മ. പ :- രണ്ടും  കൊണ്ട്  ജർമനിക്ക്  ദോഷമേ  ഉണ്ടായിട്ടുള്ളൂ!!

ഈനാംപേച്ചിയും മരപ്പട്ടിയും #326



ഈ.പേ :- അണ്ണാ പഴയ   റഷ്യൻ  ചക്രവർത്തിമാരെ  സാർ  എന്ന്  വിളിച്ചിരുന്നു.
മ. പ :- "ഒന്ന്  പോ  സാറേ"  എന്ന്  റസ്പുട്ടിൻ   പറഞ്ഞിരുന്നു!

Tuesday, September 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #325



ഈ.പേ :- അണ്ണാ ജയാമ്മയുടെ  live videos  കാണിക്കാത്തത്‌   CM  നൈറ്റിയിലായത്  കൊണ്ടെന്ന്  ttv ദിനകരൻ!
മ. പ :- പുരാതന  ഇന്ത്യൻ  സംസ്കാരവശാൽ   നൈറ്റി  ഏദൻ  തോട്ടത്തിലെ  തുണിയോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #324



ഈ.പേ :- അണ്ണാ ജയാമ്മ   ആശുപത്രിയിൽ  വെച്ച്  ഇഡ്ഡലി  കഴിച്ചതായി  കള്ളം  പറഞ്ഞതാണെന്ന്  ഒരു  മന്ത്രി!
മ. പ :- ചീമുട്ടയ്ക്ക്   പകരം   ഇനി   ചീഞ്ഞ  ഇഡ്ഡലി!!

ഈനാംപേച്ചിയും മരപ്പട്ടിയും #323



ഈ.പേ :- അണ്ണാ സെക്രട്ടറിയേറ്റിന്റെ  main gateനെ   സമരകവാടം  എന്ന്   പറയുന്നു.
മ. പ :- ചെഗുവര  വാതിൽ  എന്ന്  ഈ   സർക്കാർ  എങ്കിലും  പേരിടണം.

ഈനാംപേച്ചിയും മരപ്പട്ടിയും #322



ഈ.പേ :- അണ്ണാ സംസാരം  നീളുമ്പോൾ  "വള വള"  എന്ന്  പറയുന്നതെന്ത്?
മ. പ :-  ഇത്  ക്‌ളാസിക്കൽ  ഭാഷയല്ലേ!

ഈനാംപേച്ചിയും മരപ്പട്ടിയും #321



ഈ.പേ :- അണ്ണാ ഒന്നാം   ക്‌ളാസിൽ   പഠിക്കുന്ന  പല  പെൺകുട്ടികളുടേയും   പേരിന്റെ  കൂടെ  അമ്മ  എന്നുണ്ടല്ലോ?
മ. പ :- തത്ത  തത്തമ്മ  ആയത്  പോലെ?

Saturday, September 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #320



ഈ.പേ :- അണ്ണാ ഒരു   മന്ത്രി  വസ്തു  കൈയ്യേറിയിരിക്കുന്നു!
മ. പ :- ദാരിദ്ര്യം  വന്നാൽ  ആരും  എന്തും  ചെയ്തുപോവും!!

ഈനാംപേച്ചിയും മരപ്പട്ടിയും #319



ഈ.പേ :- അണ്ണാ തമിഴ്   സിനിമയ്ക്ക്  ഇംഗ്ലീഷ്  പേരിട്ടാൽ  fine  അടിക്കും! (മീഗാമൻ @  Captain of ship)
മ. പ :- സംവിധായകന്  ഇംഗ്ലീഷ്  പേരുണ്ടെങ്കിലും  കുഴപ്പമില്ല!! (മിസ്സ്‌കിൻ  Dir of  തുപ്പരിവാലൻ)

ഈനാംപേച്ചിയും മരപ്പട്ടിയും #318

ഈനാംപേച്ചിയും മരപ്പട്ടിയും #318

ഈ.പേ :- അണ്ണാ തമിഴ്   ദേവഭാഷയെന്ന്  ചിലർ?
മ. പ :- പഴയ  ദേവഭാഷയുടെ  ഗതി  വരുമോ?

ഈനാംപേച്ചിയും മരപ്പട്ടിയും #317



ഈ.പേ :- അണ്ണാ പദ്മരാജൻ + മമ്മൂട്ടി +ജോഷി = ഈ  തണുത്ത വെളുപ്പാൻകാലത്ത്   എങ്ങനെ?
മ. പ :-  ത്രിമൂർത്തികൾ  നാട്ടുകാരുടെ  സമയവും  ടിക്കറ്റ്  കാശും  മെനെക്കെടുത്തി!

Friday, September 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #316



ഈ.പേ :- അണ്ണാ തലമുറ പോലും  നോക്കാതെ  ആളും  കാശും  പുറത്ത്‌  പോകാതിരിക്കാൻ  സ്വന്തക്കാരുടെ  ഇടയിൽ   കല്യാണങ്ങൾ   നടക്കുന്നല്ലോ!
മ. പ :- പാമ്പ്, പഴുതാര, മണ്ണിര  എല്ലാംകൂടി   കൂട്ടിക്കെട്ടി  കുരുക്കാക്കുംപോലെ!!

ഈനാംപേച്ചിയും മരപ്പട്ടിയും #315



ഈ.പേ :- അണ്ണാ cow  vigilantes  പറയുന്നു  വിദേശ  പശുക്കൾ  ഗോമാതാ  അല്ലെന്ന്!
മ. പ :- വിദേശ മദ്യം  വിഷമല്ലെന്നും  ചിലർ  പറയുന്നുണ്ട്!!

Thursday, September 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #314



ഈ.പേ :- അണ്ണാ ഡിജിറ്റൽ  paymentsന്   BHIM  ഉപയോഗിക്കണമെന്ന്  സർക്കാർ.
മ. പ :- ARJUN  പിണങ്ങുമോ?

Tuesday, September 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #313



ഈ.പേ :- അണ്ണാ നോട്ട്  പിൻവലിക്കൽ,  GST,  ആധാർ.... ഇനി   എന്ത്?
മ. പ :- പൊക്രാൻ  3?!

Monday, September 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #312



ഈ.പേ :- അണ്ണാ ഇന്നലെ   തിരന്തോരത്ത്  10 cm  മഴ!!
മ. പ :- പേടിക്കാനില്ല   നിലവറ  B  തുറന്നിട്ടില്ലല്ലോ!

ഈനാംപേച്ചിയും മരപ്പട്ടിയും #311



ഈ.പേ :- അണ്ണാ പത്മനാഭസ്വാമി   ക്ഷേത്രത്തിൽ   പ്രവേശിക്കുവാൻ  താൻ  ഒരു  വിശ്വാസിയാണെന്ന്  യേശുദാസ്   കത്ത്   കൊടുത്തിരിക്കുന്നു!
മ. പ :- അവിശ്വാസിയായ   ഹിന്ദുവിനെ   ആരും  തടയില്ല,  വിശ്വാസിയായ  അഹിന്ദുവിനെ  തടയാൻ   ആളുണ്ട്!!

ഈനാംപേച്ചിയും മരപ്പട്ടിയും #310



ഈ.പേ :- അണ്ണാ പലർക്കും   ഇന്ന്   ശ്വാസം  വിടാൻ  പോലും  സമയമില്ല!
മ. പ :- ചത്തുകഴിഞ്ഞാൽ   സമയം  കിട്ടുമല്ലോ!!

ഈനാംപേച്ചിയും മരപ്പട്ടിയും #309



ഈ.പേ :- അണ്ണാ രാഗങ്ങൾ   എങ്ങനെ  ഉണ്ടാവുന്നു?
മ. പ :-  കിളികളുടെ, കാറ്റിന്റെ, അലകളുടെ, നദിയുടെ, കാറ്റിൽ  ഉലയുന്ന  ഇലകളുടെ  ശബ്ദത്തിന്റെയുള്ളിൽ  ഒളിഞ്ഞിരിക്കുന്ന  സംഗീതത്തെ  കേൾക്കുന്ന  ഒരു  ആദ്രമനസ്സിൽ നിന്ന്.

ഈനാംപേച്ചിയും മരപ്പട്ടിയും #308



ഈ.പേ :- അണ്ണാ ബംഗാളി    ഭദ്രലോക്?
മ. പ :- മലയാളി   പ്രബുദ്ധത?

Saturday, September 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #307



ഈ.പേ :- അണ്ണാ D  സഹായിച്ചവർ  Dയെ  പിന്തുണയ്ക്കണമെന്ന്  MLA!
മ. പ :- പൾസർ   സഹായിച്ചവർ  പൾസറേയും  നടി  സഹായിച്ചവർ നടിയേയും  സഹായിക്കാൻ   വന്നാലോ?

ഈനാംപേച്ചിയും മരപ്പട്ടിയും #306



ഈ.പേ :- അണ്ണാ എത്രത്തോളം   വളരരുത്?
മ. പ :- മക്കളോളം.

ഈനാംപേച്ചിയും മരപ്പട്ടിയും #305



ഈ.പേ :- അണ്ണാ patriarchal  പുരുഷനോട്  യുവതി  എന്ത്  പറയണം?
മ. പ :- ചെമ്മീൻ  ചാട്യാൽ   മുട്ടോളം,  പിന്നേം   ചാട്യാൽ  ചട്ടിയോളം!!

ഈനാംപേച്ചിയും മരപ്പട്ടിയും #304



ഈ.പേ :- അണ്ണാ കാക്കയെ   കരിങ്കിളി   എന്ന്  വിളിക്കാത്തതെന്ത്?
മ. പ :- S.ജാനകിയുടെ  ശബ്ദമായിരുന്നെങ്കിൽ  qualify  ചെയ്തേനെ.

ഈനാംപേച്ചിയും മരപ്പട്ടിയും #303



ഈ.പേ :- അണ്ണാ അണ്ണാ ഗോവ  സൃഷ്ടിച്ചത്  പരശുരാമനെന്ന്  മനോഹർ  പരീക്കർ!
മ. പ :- അപ്പോൾ  പരശുറാം @  കോടാലി രാമന്  രണ്ട്  മഴു  ഉണ്ടായിരുന്നോ?!!

ഈനാംപേച്ചിയും മരപ്പട്ടിയും #302



ഈ.പേ :- അണ്ണാ ഗോവ  സൃഷ്ടിച്ചത്  പരശുരാമനെന്ന്  മനോഹർ  പരീക്കർ!
മ. പ :- അപ്പോൾ   ഗോവ  കേരളത്തിന്റെ  ചേട്ടനോ  അനിയനോ?

ഈനാംപേച്ചിയും മരപ്പട്ടിയും #301



ഈ.പേ :- അണ്ണാ പരശുരാമൻ  engineer  ആയിരുന്നെന്ന്  ഗോവ  മുഖ്യമന്ത്രി!
മ. പ :- College of Engineering  ഗോവയിലെ  പൂർവ്വ  വിദ്യാർത്ഥി?!!

Friday, September 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #300



ഈ.പേ :- അണ്ണാ ലണ്ടനിൽ   വീണ്ടും  ഭീകരാക്രമണം!
മ. പ :- ഇസ്രായേലിനെ  കൊണ്ട്  വരാൻ  സമയമായി!!

ഈനാംപേച്ചിയും മരപ്പട്ടിയും #299



ഈ.പേ :- അണ്ണാ Germany  atom bomb  ഉണ്ടാക്കും  എന്ന്  ഭയന്നിട്ടാണ്   Einstein  അമേരിക്കയ്ക്ക്  ബോംബ്  ഉണ്ടാക്കാൻ  അനുമതി   കൊടുത്തതെന്ന്!
മ. പ :- Germany  എന്ന്  ചക്കിന്  വെച്ചത്  Japan  എന്ന  കൊക്കിന്  കൊണ്ടു!!

ഈനാംപേച്ചിയും മരപ്പട്ടിയും #298



ഈ.പേ :- അണ്ണാ Dയെ   കാണാൻ   ജയിലിലേക്ക്  ഘോഷയാത്ര!
മ. പ :- ജയിലിൽ  "ദേ  പുട്ടു" കട?

ഈനാംപേച്ചിയും മരപ്പട്ടിയും #297



ഈ.പേ :- അണ്ണാ ഗുരുവായൂരമ്പലത്തിൽ   മന്ത്രി  കയറി  പ്രശ്നമായല്ലോ?
മ. പ :- വിശ്വാസിയായ  യേശുദാസ്  പുറത്ത്  നിന്ന്  തൊഴുമ്പോൾ  അവിശ്വാസി  അകത്ത്  കയറിയ   മുഖ്യ വൈരുദ്ധ്യം! 

ഈനാംപേച്ചിയും മരപ്പട്ടിയും #296



ഈ.പേ :- അണ്ണാ ഗൗരി  ലങ്കേഷിന്റെ  ഘാതകനെക്കുറിച്ച്   ഒരു  തുമ്പും  കിട്ടിയില്ല!
മ. പ :- ബാക്കിയുള്ള  ഗൗരിമാരെ  കൊല്ലാൻ  ആള്  വേണ്ടേ?!

Thursday, September 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #295



ഈ.പേ :- അണ്ണാ APJ  അബ്ദുൽ കലാമിനെ  പോലെ  ഒരു  Presidentനെ  നമുക്ക്  ഇനി  കിട്ടുമോ?
മ. പ :-  APJയ്ക്ക്  മുമ്പ്  S.രാധാകൃഷ്ണൻ,   S.രാധാകൃഷ്ണന്  ശേഷം  APJ,  ഇനി  അതുപോലുള്ളവർ  വരില്ല.

Wednesday, September 13, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #294



ഈ.പേ :- അണ്ണാ എണ്ണയിൽ  വറുത്ത  ചപ്പാത്തിയല്ലേ  പൂരി?
മ. പ :- മണ്ണെണ്ണയിൽ  വറുത്ത  വട = മൊട!

ഈനാംപേച്ചിയും മരപ്പട്ടിയും #293



ഈ.പേ :- അണ്ണാ PM  candidate  ആവാൻ   തയ്യാറെന്ന്   രാഹുൽ   അമേരിക്കയിൽ  പറഞ്ഞിരിക്കുന്നു!
മ. പ :- ലക്ഷ്യം  American Indian  വോട്ട്?

Tuesday, September 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #292



ഈ.പേ :- അണ്ണാ  ഇന്നത്തെ    ശോഭായാത്രയിൽ   ആയിരക്കണക്കിന്  ഉണ്ണിക്കന്മാർ  വരും!
മ. പ :- കംസന്   കടുത്ത  ക്ഷാമം  വരുമല്ലോ?!

Saturday, September 9, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #291



ഈ.പേ :- അണ്ണാ എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട്പോയപ്പോൾ  എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ച് തീർത്തു!
മ. പ :- നല്ല  കുടുംബം,  മക്കളുടെ  വിശേഷം  പറഞ്ഞില്ലല്ലോ.

Friday, September 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #290



ഈ.പേ :- അണ്ണാ  എന്റമ്മേടെ  ജിമിക്കി  കമ്മൽ  എന്റപ്പൻ  കട്ടോണ്ട്പോയെ  എന്റപ്പന്റെ  ബ്രാണ്ടിക്കുപ്പി  എന്റമ്മ  കുടിച്ച്  തീർത്തേ!
മ. പ :- ചുമ്മാ  ഊതാൻ   നോക്കാതെ,  നിന്റമ്മേടെ    ജിമിക്കി  കമ്മൽ  കട്ട  നിന്റപ്പൻ  തന്നെയായിരിക്കും  ബ്രാണ്ടിക്കുപ്പിയും   കുടിച്ച്  തീർത്തത്!

ഈനാംപേച്ചിയും മരപ്പട്ടിയും #289



ഈ.പേ :- അണ്ണാ  മേജർ   രവി സാബിന്റെ   Mission 90 Days  എങ്ങനെ?
മ. പ :-  ഡയറക്ടർ  ടെസ്റ്റ്  പാസാവാത്ത  Asst  Director  എടുത്ത  സിനിമ!