Tuesday, February 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #60



ഈ.പേ :- അണ്ണാ  അനന്തപുരിയുടെ  വിരിമാറിലൂടെ  ഇതാ  ഈ  ജാഥ  കടന്ന്  പോവുന്നു  എന്ന്   announcement.
മ. പ :-  നാട്ടുകാരുടെ   നെഞ്ചത്തൂടെ   എന്ന്   പറയുന്നതാവും  ശരി.

Monday, February 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #59



ഈ.പേ :- അണ്ണാ  തൂക്കിക്കൊല്ലില്ല   എന്ന  ഉറപ്പും  താമസയോഗ്യമായ  ജയിലും  ഒരുക്കുമെങ്കിൽ   വിജയ്  മല്യയെ  വിട്ടുതരുന്ന  കാര്യം  ആലോചിക്കാമെന്ന്   ബ്രിട്ടൻ.
മ. പ :-   ഇന്ത്യക്കാർക്ക്  വേണ്ടി  സെല്ലുലാർ  ജയിൽ  പണിയാനും  ജാലിയൻവാലാബാഗിൽ  കൂട്ടക്കൊല  നടത്താനും  ഈ   ബ്രിട്ടന്   അന്ന്  മടിയില്ലായിരുന്നല്ലോ.

Sunday, February 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #58



ഈ.പേ :-  അണ്ണാ കേരളം  കൊടിയ  വരൾച്ച  നേരിടാൻ  പോകുന്നെന്ന്!
മ. പ :-  പുറ്റിങ്ങൽ  വെടിക്കെട്ട്  അപകടത്തിൽ  നിങ്ങൾ  എത്ര  പ്രതികളെ  ശിക്ഷിച്ചു?

Saturday, February 25, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #57



ഈ.പേ :- അണ്ണാ  pulsarഇന്  മുകളിൽ   ആരുമില്ലെന്ന്   ഒരാൾ   പറഞ്ഞിരിക്കുന്നു.
മ. പ :-  പണത്തിന്   മുകളിൽ  പരുന്തും  ഇല്ലെന്ന്  മറ്റൊരാൾ   പറഞ്ഞിട്ടുണ്ട്.

Friday, February 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #56



ഈ.പേ :- അണ്ണാ  ഭരതനാണോ   പത്മരാജനാണോ  best  സംവിധായകൻ?
മ. പ :-  ക്ലൈമാക്സിൽ   പ്രതാപ്   പോത്തനെ  കൊല്ലുന്നത്   'ചാമരത്തി'ലോ   'നവംബറിന്റെ നഷ്ടത്തി'ലോ  best?

Thursday, February 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #55



ഈ.പേ :- അണ്ണാ  2012ലെ   ഡൽഹിയിലെ  ബസ്സ്   മുതൽ  2017ലെ   എറണാകുളത്തെ  കാർ  വരെ....?
മ. പ :-  സ്ത്രീ   സുരക്ഷയ്ക്കുള്ള   നിയമപുസ്തകങ്ങൾ   കൂട്ടി   വെച്ചാൽ  ഹനുമാൻ  രാവണന്റെ  മുമ്പിലിട്ട  ഇരിപ്പിടത്തെക്കാൾ   ഉയരം   വരും.  പക്ഷേ  uniformഉകളായ  ഖദർ,  കാക്കി, gown   ഇവയെല്ലാം   മറ്റാർക്കോവേണ്ടി   ആളെയുന്തുന്നത്   വരെ  വാദികൾ   മാത്രം   മാറും,  ചിലപ്പോൾ  പ്രതികൾ  ഒന്ന്   തന്നെയാവും. 

Wednesday, February 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 54



ഈ.പേ :- അണ്ണാ   തൂക്കുമരങ്ങൾ  ഞങ്ങൾക്ക്!
മ. പ :-  നാളത്തെ   പ്രഭാതത്തിൽ  നിങ്ങൾ  തൂങ്ങിക്കിടക്കുന്ന  ആ  മരത്തിൽ   കായ്ക്കുന്ന  പണം  ഞങ്ങൾക്കും.

Tuesday, February 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 53



ഈ.പേ :- അണ്ണാ  മുൻ  CAG  വിനോദ്   റായിയെ  BCCI  തലവനായി   ചുമതലപ്പെടുത്തിയല്ലോ.
മ. പ :-   അനന്തപുരം   അമ്പലപ്പറമ്പിലെ   ആരാമത്തിൽ   കുഴിച്ചിട്ടിരിക്കുന്ന   സ്വർണ്ണം  കപ്പലിലുള്ള  കള്ളൻ  കൊണ്ട്   പോവുമോ?

Monday, February 20, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 52



ഈ.പേ :- അണ്ണാ  സർക്കാർ  1850  കുറ്റവാളികളെ  വിടാൻ  ആലോചിക്കുന്നു.
മ. പ :-  നമ്മുടേത്  ആകേണ്ട  വയലുകൾ  കൊയ്യാൻ  ആളില്ലാതായിരിക്കുന്നു.

Sunday, February 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 51




ഈ.പേ :- അണ്ണാ സ്വത്ത് കേസിൽ ജയാമ്മയെ കർണാടക കൈക്കോടതി വെറുതെ വിട്ടപ്പോൾ മോഡി അഭിനന്ദനം അറിയിച്ചിരുന്നല്ലോ.
മ. പ :- ചിന്നമ്മയ്ക്ക് വേണ്ടി കരുതി വെച്ചിരുന്ന അഭിനന്ദനം സുപ്രീം കോടതി തല്ലിക്കെടുത്തിക്കളഞ്ഞു.

Saturday, February 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 50




ഈ.പേ :- അണ്ണാ പുതിയ സർക്കാർ വന്നതിൽപ്പിന്നെ സഖാവ് പ്രഭാ വർമ്മ എപ്പോഴും ഓർക്കുന്ന ഗാനം?
മ. പ :- "എന്റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു...."

Friday, February 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 49


ഈ.പേ :- അണ്ണാ ചെങ്കടൽ വിപ്ലവത്തിന്റെ പ്രതീകമാണോ?
മ. പ :- ഞങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം.

Thursday, February 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 48



ഈ.പേ :- അണ്ണാ  ജാതി  കൊണ്ടുള്ള  ഗുണങ്ങൾ   എന്തെല്ലാം?
മ. പ :-  നിന്നെ   കണ്ടുകൂടെങ്കിലും  നിന്റെ  വീട്ടിലെ  കല്യാണങ്ങൾക്കും  മരണത്തിനും  ജാതി  ആളെക്കൂട്ടിത്തരും.

Tuesday, February 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 47



ഈ.പേ :- അണ്ണാ  മോഹൻലാൽ  vs  മമ്മൂട്ടി?
മ. പ :-  1951 vs  1960,  Jr.M  out ആവുന്നതിന്  9  കൊല്ലം  മുമ്പ്  Sr.M  out  ആവും.

ഈനാംപേച്ചിയും മരപ്പട്ടിയും # 46



ഈ.പേ :- അണ്ണാ മുഖ്യമന്ത്രി  ആകേണ്ട  ശശികല  അകത്തായല്ലോ!
മ. പ :-  അകത്താവേണ്ട   ജയലളിത  മണ്ണിനടിയിലുമായി!

Monday, February 13, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 45



ഈ.പേ :- അണ്ണാ സൂപ്പർസ്റ്റാറുകളെക്കുറിച്ച്?
മ. പ :- ആദ്യം ജനശതാബ്ദി എക്സ്പ്രസ്സ് പോലെ ഓടുന്നവർ പിന്നെ വേണാട് പോലെ ഓടും.

Saturday, February 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 44





ഈ.പേ :- അണ്ണാ നമ്മളുടെ പൊക്കത്തിലും തൂക്കത്തിലും ഒരു dummy ഉണ്ടാക്കിവെച്ചാൽ അത് നിൽക്കുന്നില്ലല്ലോ, പിന്നെയെങ്ങനെ നമ്മൾ നിൽക്കുന്നു?
മ. പ :- നമ്മളെ മുകളിലേക്ക് വലിക്കുന്ന ഒരു ഗുരുത്വാകർഷണമുണ്ട്.

ഈനാംപേച്ചിയും മരപ്പട്ടിയും # 43



ഈ.പേ :- അണ്ണാ MT Vasudevan Nair സാറിന്റെ കൃതികളെക്കുറിച്ച് കാര്യമായ വിമർശനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ.
മ. പ :- "പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും ഇല്ലേ മക്കളേ നിങ്ങള്ക്ക്" - ഈ വരിയുടെ അർത്ഥം മനസ്സിലാക്കിയ നിരൂപകരാരും Mt vasudevan nairയെ തൊടില്ല.

Tuesday, February 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 42


ഈ.പേ :- അണ്ണാ സഖാവ് E.P.J CPIയ്ക്ക് എതിരെ പ്രതികരിച്ചല്ലോ..
മ. പ :- KLA യ്ക്ക് വേണ്ടിയാണെങ്കിൽ ഒരു ചിറ്റപ്പൻ കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടല്ലോ.

ഈനാംപേച്ചിയും മരപ്പട്ടിയും # 41


ഈ.പേ :- നിങ്ങൾ എന്തിന് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നു എന്ന് ഈച്ചര വാര്യർ സാർ ഒരിക്കൽ ചോദിച്ചിരുന്നു.
മ. പ :- നിങ്ങൾ നിങ്ങളുടെ അച്ഛനെ എന്തിന് വെയിലത്ത് നിർത്തിയിരിക്കുന്നു എന്ന് കാലം നാളെ ല.നാ.യോട് ചോദിക്കും.

ഈനാംപേച്ചിയും മരപ്പട്ടിയും # 40


ഈ.പേ :- അണ്ണാ KLA superstar കോൺഗ്രസ് ആയിരുന്നെങ്കിൽ?
മ. പ :- കാളേജിന്റെ affiliation യൂണിവേഴ്സിറ്റി പിൻവലിച്ചേനെ, ല.നാ. രാജി വെച്ചേനെ, സമരം ഒന്നര ദിവസം കൊണ്ട് തീർന്നേനെ, ആയമ്മ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് Thailand പാചകക്ലാസ്സ് എടുത്തേനേ. ചുരുക്കിപ്പറഞ്ഞാൽ വെളുത്ത ഒരു സരിത നായരെ കേരളം milmaയെപ്പോലെ നന്മ കണികണ്ട് ഉണർന്നേനെ .

Saturday, February 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 39



ഈ.പേ :- അണ്ണാ KLA സമരത്തിൽ സർക്കാരിന് വേവലാതിയില്ലെന്ന് പിണറായിജി.
മ. പ :- കാട്ടിലെ തടി തേവരുടെ ആന വലിച്ചു കൊണ്ടുപോകുമ്പോൾ വേവലാതി വോട്ട് കൊടുത്ത നാട്ടുകാർക്കാണ്.


#savekla #victimsofkla 

ഈനാംപേച്ചിയും മരപ്പട്ടിയും # 38



ഈ.പേ :- അണ്ണാ KLA സമര ചർച്ചയിൽ നിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയി.
മ. പ :- സ്ഥലം നിയമസഭയാണെന്നും താൻ പ്രതിപക്ഷ MLA ആണെന്നും ഒരു നിമിഷം ഓർത്തുപോയിക്കാണും.

Friday, February 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 37


ഈ.പേ :- അണ്ണാ സഖാവ് ലക്ഷ്മി നായർക്ക് സുഖം തന്നെ?
മ. പ :- പാചക പാത്രത്തിൽ ഉപ്പും മുളകും വിതറാൻ പിണിയാളുകൾ ഉള്ളിടത്തോളം കാലം ഇല്ലാ ാാ ാ "മാം" പിന്നോട്ട്.

ഈനാംപേച്ചിയും മരപ്പട്ടിയും # 36




ഈ.പേ :- അണ്ണാ Lakshmi Nairക്ക് ഏത് വിഷയത്തിൽ ഡോക്ടറേറ്റ്?
മ. പ :- മതേതരം, അതിനാൽ ജാതി പറയാം.

ഈനാംപേച്ചിയും മരപ്പട്ടിയും # 35


ഈ.പേ :- അണ്ണാ Kerala Law Academyയിൽ എന്ത് നടക്കുന്നു?
മ. പ :- സോളാർ റാണി വിപ്ലവം വിതച്ചവർ പാചകറാണി വിപ്ലവം കൊയ്യുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും # 34


ഈ.പേ :- അണ്ണാ Kerala Law Academy എന്നാൽ എന്ത്?
മ. പ :- പൂതന, താടക, ശൂർപ്പണഖ നദികളുടെ undeclared ത്രിവേണീ സംഗമം.

ഈനാംപേച്ചിയും മരപ്പട്ടിയും # 33


ഈ.പേ :- അണ്ണാ Kerala Law Academy ഭൂമിയെക്കുറിച്ച് 60 കൊല്ലമായി പരാതിയില്ല അത് കൊണ്ട് സമരം രാഷ്ട്രീയവൽക്കരിക്കരുതെന്ന് പാ.സെ. ( പാർട്ടി സെക്രട്ടറി ) warn ചെയ്യുന്നല്ലോ?
മ. പ :- Stalinന്റെ കാലത്ത് പാ.സെ. പറയുന്നത് ജനം ആരോഗ്യം ഭയന്ന് കേട്ടിരുന്നു, ഇന്ന് തിരിച്ചാണ്.

ഈനാംപേച്ചിയും മരപ്പട്ടിയും # 32


kerഈ.പേ :- അണ്ണാ JBJunctionന്റെ പൂർവാശ്രമത്തിലെ പേര്?
മ. പ :- ഭീഷ്മർ, ഉത്തരാശ്രമത്തിൽ പ്രശാന്ത് കിഷോർ.

ഈനാംപേച്ചിയും മരപ്പട്ടിയും # 31


ഈ.പേ :- അണ്ണാ Syndicate sub committee വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കുത്തിയോ?
മ. പ :- പണ്ടൊരു Senate committee ജൂലിയസ് സീസറിനെ പിന്നിൽ നിന്ന് കുത്തി.

ഈനാംപേച്ചിയും മരപ്പട്ടിയും # 30



ഈ.പേ :- അണ്ണാ Kerala Law Academy എന്റെ അച്ഛന്റെ വകയെന്ന് ല.നാ!!
മ. പ :- സർക്കാരിനെ കുറിച്ചും പലർക്കും ഇതേ ധാരണ തന്നെ.