Thursday, October 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #365


ഈ.പേ :- അണ്ണാ  നമ്മൾ സംസാരിച്ചത്തിന്റെ നമ്പർ ഇന്ന് 365!

മ. പ :- ആരും വായിക്കാനും കേൾക്കാനുമില്ലെങ്കിലും നമ്മൾ 80 ദിവസം മുമ്പേ എത്തിപ്പോയി, ഇനിയിപ്പോൾ P.K. ബാലകൃഷ്ണൻ സാർ എഴുതിയ "ഇനി ഞാൻ ഉറങ്ങട്ടെ" വായിച്ച മൊയലിനെപ്പോലെ നമുക്കും കുറച്ച് ഉറങ്ങിക്കളയാം.

ഈനാംപേച്ചിയും മരപ്പട്ടിയും #364


ഈ.പേ :- അണ്ണാ അടൂർജിയുടെ ഒരു സിനിമയുടെ പേര് 'ഒരു പെണ്ണും രണ്ടാണും'.
മ. പ :- ലൂണാർ കമ്മീഷൻ റിപ്പോർട്ട് പറയുന്നു 'ഒരു പെണ്ണും നാല്പതാണും'.

ഈനാംപേച്ചിയും മരപ്പട്ടിയും #363



ഈ.പേ :- അണ്ണാ ഏതാണ് ഏറ്റവും നല്ല മതം?
മ. പ :- മനുഷ്യന് വേണ്ടി ദൈവത്തെ ഒറ്റ് കൊടുക്കുന്ന മതം.

ഈനാംപേച്ചിയും മരപ്പട്ടിയും #362


ഈ.പേ :- അണ്ണാ നിരൂപകനും എഴുത്തുകാരനും ഭാഷയെ എങ്ങനെ കാണുന്നു?
മ. പ :- നിരൂപകന് കാട്ടുകുതിരയായ ഭാഷ എഴുത്തുകാരന്റെ ചൂളം വിളികേട്ട് അവന്റെ അടുത്തേക്ക് പായുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #361


ഈ.പേ :- അണ്ണാ ലൂണാർ റിപ്പോർട്ട് വെച്ചതിന് ശേഷം?
മ. പ :- പാവം സർക്കാർ പ്രതിയെ രക്ഷിക്കണോ നാട്ടുകാരെ സത്യം അറിയിക്കണോ എന്ന hamletian വൈക്ളബ്യത്തിൽ

Sunday, October 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #360


ഈ.പേ :- അണ്ണാ മനഃസ്സമാധാനമില്ലാത്ത ദുരാഗ്രഹിയായ 60 വയസ്സുള്ള ഒരാൾക്ക് 10 കൊല്ലത്തേയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു vs മനഃസ്സമാധാനമുള്ള സൽസ്വഭാവിയായ 60 വയസ്സുള്ള മറ്റൊരാൾക്ക് 10 ദിവസത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു?
മ. പ :- നിറവുള്ളവൻ എപ്പോൾ വേണമെങ്കിലും സ്ഥാനമൊഴിയാൻ തയ്യാറാണ്, നിറവില്ലാത്തവൻ എല്ലാം നീട്ടി ചോദിക്കും.

ഈനാംപേച്ചിയും മരപ്പട്ടിയും #359


ഈ.പേ :- അണ്ണാ 10 കോടിയുടെ ലോട്ടറി അടിച്ചാൽ എന്ത് സംഭവിക്കും?
മ. പ :- സി. രാധാകൃഷ്ണൻ സാർ പറഞ്ഞത് പോലെ ഉള്ളതെല്ലാം നഷ്ടപ്പെടും.

Saturday, October 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #358


ഈ.പേ :- അണ്ണാ മദ്യപാനത്തെ കുറിച്ച്?
മ. പ :- തകഴിസാർ പണ്ട് സ്വന്തം സ്വഭാവത്തെ കുറിച്ച് പറഞ്ഞത് പോലെ - അത്ര മോശപ്പെട്ട കാര്യമല്ല, അത്ര നല്ലതുമല്ല!

ഈനാംപേച്ചിയും മരപ്പട്ടിയും #357



ഈ.പേ :- അണ്ണാ നാട്ടിൽ ഹിന്ദുവിന് അവകാശങ്ങൾ എന്ന് നേടിയെടുക്കാൻ കഴിയും?
മ. പ :- ന്യൂനപക്ഷം ആവുമ്പോൾ!

ഈനാംപേച്ചിയും മരപ്പട്ടിയും #356



ഈ.പേ :- അണ്ണാ ശ്രമിച്ചാൽ 10 കൊല്ലം കൊണ്ട് കേരളത്തെ 100% ഇസ്‌ലാം ആകാമെന്ന് ഒരു ചെറുപ്പക്കാരന്റെ വീഡിയോ!
മ. പ :- 100% ഇസ്‌ലാം ആയ അഫ്‌ഗാനിസ്ഥാനെ പോലെ പുരോഗതി കൈവരിക്കുമോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #355



ഈ.പേ :- അണ്ണാ ആഷാ മേനോന്റെ എഴുത്ത്?
മ. പ :- തിരുപ്പതി ലഡ്ഡു എന്ന പേരിൽ മാധ്യമങ്ങൾ നാട്ടുകാർക്ക് തരുന്ന കല്ലുണ്ട!

ഈനാംപേച്ചിയും മരപ്പട്ടിയും #354


ഈ.പേ :- അണ്ണാ സഫ്ദർ ഹഷ്മി, ചന്ദ്രശേഖരൻ......?
മ. പ :- കൽബുർഗി, പൻസാരെ, ധാബോൽക്കർ, ഗൗരി.......?

ഈനാംപേച്ചിയും മരപ്പട്ടിയും #353


ഈ.പേ :- അണ്ണാ Hound of Baskervilles എങ്ങനെ ഭാസ്കരവിലാസത്തിലെ നായ ആയി?
മ. പ :- പുരാതനകാലത്ത് ഇംഗ്ലണ്ടിൽ കുടിയേറിപ്പാർത്ത മലയാളിയായിരുന്നു ഭാസ്കരൻ.

ഈനാംപേച്ചിയും മരപ്പട്ടിയും #352



ഈ.പേ :- അണ്ണാ 27 itemsന് GST കുറച്ചു!
മ. പ :- മുട്ടത്തോടിന്റെ വില കുറഞ്ഞുകാണും!

ഈനാംപേച്ചിയും മരപ്പട്ടിയും #351


ഈ.പേ :- അണ്ണാ ചില വലിയ ആളുകൾ മരിക്കുമ്പോൾ ചന്ദനമുട്ടിയിട്ട് കത്തിക്കുന്നല്ലോ?!
മ. പ :- ജീവിച്ചിരുന്നപ്പോൾ ചെയ്ത നാറിത്തരങ്ങളുടെ ദുർഗ്ഗന്ധം മറയ്ക്കാൻ?!

ഈനാംപേച്ചിയും മരപ്പട്ടിയും #350


ഈ.പേ :- അണ്ണാ നീരാളിയ്ക്ക് മൂന്ന് ഹൃദയങ്ങൾ ഉണ്ടെന്ന്!
മ. പ :- അടുത്ത ജന്മത്തിൽ ഒരു നീരാളി ആയാലോ!!

ഈനാംപേച്ചിയും മരപ്പട്ടിയും #349



ഈ.പേ :- അണ്ണാ നല്ല ഇറച്ചി, നല്ല മീൻ, നല്ല മലക്കറി കിട്ടുന്ന കടകൾ പറഞ്ഞ് കൊടുക്കുന്ന പോലെ നല്ല ദൈവങ്ങളെ എവിടെക്കിട്ടും എന്ന് പറഞ്ഞ് കൊടുക്കുന്നത് തെറ്റാണോ?
മ. പ :- ദഹനക്കേട് ഉണ്ടാകാതെ നോക്കണം!

ഈനാംപേച്ചിയും മരപ്പട്ടിയും #348


ഈ.പേ :- അണ്ണാ മുമ്പേ ആണോ അതോ നുമ്പേ ആണോ?
മ. പ :- VKN സാർ ഒരു കവിതയിൽ പറഞ്ഞ പോലെ നുപ്പത്താറ്!

ഈനാംപേച്ചിയും മരപ്പട്ടിയും #347


ഈ.പേ :- അണ്ണാ മതം മാറുന്നവനോട് എന്ത് പറയണം?
മ. പ :- ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കാൻ നോക്ക്!

Monday, October 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #346



ഈ.പേ :- അണ്ണാ നമ്മൾ   ചൊവ്വയിലേക്ക്   MOMനെ   വിട്ടു!
മ. പ :- അവർ   ഇങ്ങോട്ട്   DADനെ  അയച്ചാലോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #345



ഈ.പേ :- അണ്ണാ ഉപ്പോളം  വരുമോ  ഉപ്പിലിട്ടത്?
മ. പ :- സംശയമെങ്കിൽ  പിന്നെന്തിന്  ഉപ്പിലിടാൻ  പോയി?!

ഈനാംപേച്ചിയും മരപ്പട്ടിയും #344



ഈ.പേ :- അണ്ണാ  ഇന്ത്യയെ   വെട്ടിമുറിച്ചത്  ജിന്നയല്ലേ?
മ. പ :-  ആന്ധ്രയെ   വെട്ടിമുറിച്ചത്  ചന്ദ്രശേഖർ  റാവ്  അല്ലേ?

Sunday, October 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #343



ഈ.പേ :- അണ്ണാ ഇന്ത്യ  ഒട്ടാകെ  അറിയപ്പെടുന്ന  ഹിന്ദി  വാക്ക്?
മ. പ :- പരിവാർ!!

ഈനാംപേച്ചിയും മരപ്പട്ടിയും #342


ഈ.പേ :- അണ്ണാ ജീവിതയുദ്ധത്തിൽ തോറ്റ സത്യം എവിടെപ്പോയി ഒളിച്ചിരിക്കുന്നു?!
മ. പ :- സത്യമംഗലം കാടുകളിൽ?!!