Thursday, August 31, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #276



ഈ.പേ :- അണ്ണാ പുതിയ   ഒരു   മുദ്രാവാക്യം?
മ. പ :- നവലിബറൽ   കമ്മ്യൂണിസത്തിൽ  നിന്നും  പാവപ്പെട്ട  സഖാക്കളെ  രക്ഷിക്കുക!!

Wednesday, August 30, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #275




ഈ.പേ :- അണ്ണാ കേരളത്തിൽ   രാഹുകാലം   ഇല്ലെന്ന്  കാണിപ്പയ്യൂർ  കലാകൗമുദി  ഓണപ്പതിപ്പിൽ  വിശദീകരിക്കുന്നു!
മ. പ :- കേരളത്തിൽ  നമ്പൂതിരിപ്പാട്സ്  എങ്കിലും  ഉണ്ടോ?!

Monday, August 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #274



ഈ.പേ :- അണ്ണാ ഭാര്യയുടെ   കൈയ്യിൽ   നിന്നും  തല്ല്  കിട്ടാൻ?
മ. പ :- വടക്കൻ  വീരഗാഥയിലെ  MT  സാറിന്റെ  3  വരി  (ശപിച്ചു  കൊണ്ട്  കൊഞ്ചും, ചിരിച്ച്  കൊണ്ട്  കരയും, മോഹിച്ച്  കൊണ്ട്  വെറുക്കും)  മൊഴിഞ്ഞാൽ  അടി  ഉറപ്പ്!

Sunday, August 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #273



ഈ.പേ :- അണ്ണാ കഴിഞ്ഞ  ഒരു  മാതൃഭൂമി   ആഴ്ചപ്പതിപ്പിൽ  കെ.ആർ.മീരയുടെ  മൂന്ന്  കഥകൾ  ഒരേ  ലക്കത്തിൽ വന്നിരുന്നു!
മ. പ :-  മനോരമ   ആഴ്ചപ്പതിപ്പിൽ   ഒരാളിന്റെ  തന്നെ (ജോയ്‌സി , സി.വി.നിർമല, ജോസി  വാഗമറ്റം)  മൂന്ന്  നോവലുകൾ  ഒരേ  ലക്കത്തിൽ  വന്നിരുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #272



ഈ.പേ :- അണ്ണാ 200ന്റെ   മഞ്ഞ നിറ    നോട്ടുകൾ  വരുന്നു!
മ. പ :-  വെള്ളപ്പണം, കള്ളപ്പണം - ഇനി   മഞ്ഞപ്പണവും!!

ഈനാംപേച്ചിയും മരപ്പട്ടിയും #271



ഈ.പേ :- അണ്ണാ ഇപ്പോൾ  ചില  മുസ്ലിമുകളും  ക്രിസ്ത്യാനികളും  രാഹുകാലം  നോക്കുന്നല്ലോ?
മ. പ :-  പഴയ  ഹിന്ദുവിന്റെ  DNA  അല്ലേ  അകത്ത്.

ഈനാംപേച്ചിയും മരപ്പട്ടിയും #270



ഈ.പേ :- അണ്ണാ മാവേലി   രൂപത്തിലും   ഭാവത്തിലും  ഒരു  capitalist  അല്ലേ?
മ. പ :- Che Guevaraയുടെ   പടം  വെച്ചാൽ  ഓണത്തിന്  അല്പം  വിപ്ലവം  ആവാം.

Saturday, August 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #269



ഈ.പേ :- അണ്ണാ B  നിലവറ  തുറന്നാൽ?
മ. പ :- നഗരവാസികൾ  എല്ലാം  ചാകും, തുറന്നില്ലെങ്കിൽ  3000  കൊല്ലമെങ്കിലും  ജീവിക്കും.  

ഈനാംപേച്ചിയും മരപ്പട്ടിയും #268



ഈ.പേ :- അണ്ണാ ദേരാ  സച്ചാ  റാംറഹിം?
മ. പ :- ആൺ   സരിത  നായർ.

Wednesday, August 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #267



ഈ.പേ :- അണ്ണാ വിവാഹമോചനം  തേടാത്ത  വിവാഹം  വിജയകരമാണോ?
മ. പ :- 2 + 2 = 3

ഈനാംപേച്ചിയും മരപ്പട്ടിയും #266



ഈ.പേ :- അണ്ണാ RSSനെ  തെമ്മാടി  എന്ന്  വിളിച്ച്  കഴിഞ്ഞ  ദിവസം  MG റോഡിൽ  ജാഥ.
മ. പ :- UPയിലെ   reverse polarisation  കേരളത്തിലും  വരുമോ?

Monday, August 21, 2017

Saturday, August 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #263



ഈ.പേ :- അണ്ണാ Infosys   നാരായണമൂർത്തി  സാറിന്റെ  തലയിൽ  ഉദിച്ചു!
മ. പ :- ഭസ്മാസുരൻ   ആവാതിരുന്നാൽ   മതിയായിരുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #262



ഈ.പേ :- അണ്ണാ  പുതുമണവാളന്റെ   അമ്മയോട്   എന്ത്  പറയണം?
മ. പ :- നല്ല  ഒരു  അമ്മ  ആയില്ലേലും  നല്ല  ഒരു  അമ്മായിയമ്മ  ആവണം.

ഈനാംപേച്ചിയും മരപ്പട്ടിയും #261



ഈ.പേ :- അണ്ണാ നേപ്പാളിലോ  മഴ  ബിഹാറിലോ  പ്രളയം!
മ. പ :- നേപ്പാൾ   മാരാരും  ബിഹാർ  ചെണ്ടയും!!

Thursday, August 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #260



ഈ.പേ :- അണ്ണാ  മുരുകൻ   ചികിത്സ  കിട്ടാതെ  മരിച്ചതിനെക്കുറിച്ച്   അന്വേഷണം!
മ. പ :-  സത്നം സിംഗ്   മരിച്ചതിന്റെ  അന്വേഷണം  എവിടം  വരെയായി!!

ഈനാംപേച്ചിയും മരപ്പട്ടിയും #259



ഈ.പേ :- അണ്ണാ പിണറായിജി  കണ്ണൂരിൽ  Raidcoയുടെ  നവീകരിച്ച  ഫാക്ടറി  ഉത്ഘാടനം  ചെയ്തു.
മ. പ :-  മോഡിജിയുടെ  IT  raid  co യുടെ  branch ആണോ?        

Monday, August 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #258



ഈ.പേ :- അണ്ണാ അമ്മയാണോ   ഭാര്യയാണോ  വലുത്?
മ. പ :- അമ്മയ്ക്ക്   മരുമോളെ   ഒപ്പിച്ച്   കൊടുക്കുന്ന   pimp  ആവരുത്  മകൻ!

ഈനാംപേച്ചിയും മരപ്പട്ടിയും #257



ഈ.പേ :- അണ്ണാ ഒരു   അവാർഡ്  കിട്ടാൻ   എന്താ  മാർഗ്ഗം?
മ. പ :- 5000   രൂപ   തന്നാൽ   നിനക്ക്  ഒരു   അവാർഡ്  തരാക്കിത്തരാം!

ഈനാംപേച്ചിയും മരപ്പട്ടിയും #256



ഈ.പേ :- അണ്ണാ ബോട്ടിലിരുന്ന്  മൂന്ന്   കാട്ടാനകളെ  rubber bullet   വെടിവെയ്ക്കുന്ന  വനം  പോലീസിനെ  മറ്റൊരു  പോലീസ്  പിടിച്ചു  വയ്ക്കുന്നതെന്തിന്?
മ. പ :- Bulletനൊപ്പം  വെടിപ്പോലീസും  ആനപ്പുറത്ത്  പോയിരുന്നാലോ!

ഈനാംപേച്ചിയും മരപ്പട്ടിയും #255



ഈ.പേ :- അണ്ണാ മോഡിജി   ഒരു   അഴിമതി  വിരുദ്ധനല്ലേ?
മ. പ :- സംശയമില്ല   കർണാട്ടിക്  യെഡ്ഡിയൂരപ്പയാണ്  trump card! 

Sunday, August 13, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #254



ഈ.പേ :- അണ്ണാ 2019   തിരഞ്ഞെടുപ്പ്  വരെ  ഇനി  വെള്ളിടി  reforms  ഒന്നും  കാണില്ലെന്ന്  Barclays'  റിപ്പോർട്ട്!
മ. പ :- "ഇനി  ഞാൻ  ഉറങ്ങട്ടെ". 

ഈനാംപേച്ചിയും മരപ്പട്ടിയും #253



ഈ.പേ :- അണ്ണാ കാടിറങ്ങിയ   മൂന്ന്   കൊമ്പൻസ്   VKN  സാറിന്റെ   വീടിന്റെ  പരിസരത്ത്   നിന്നിരുന്നു!
മ. പ :-  ആക്ഷേപഹാസ്യം  കേൾക്കാൻ  വന്നതാവും!!

ഈനാംപേച്ചിയും മരപ്പട്ടിയും #252



ഈ.പേ :- അണ്ണാ ഞങ്ങളെക്കാൾ   കൂടുതൽ   നിങ്ങൾ   കൊന്നിട്ടുണ്ട്  എന്നാണല്ലോ   line!
മ. പ :- നടൻ  ശ്രീനിവാസൻ  ചോദിച്ചത്  പോലെ  നേതാക്കൻമാർ  ആരെങ്കിലും  ചത്തിട്ടുണ്ടോ?!

Saturday, August 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #251



ഈ.പേ :- അണ്ണാ ആസ്സാമിലെ   വെള്ളപ്പൊക്കത്തിന്  കാരണം  ബ്രഹ്മപുത്ര നദി!
മ. പ :-  പുള്ളിക്കാരൻ   ചൈനീസ്  agent  ആണോ?

ഈനാംപേച്ചിയും മരപ്പട്ടിയും #250



ഈ.പേ :- അണ്ണാ  മലയുടെ  മുകളിലെ  മഞ്ഞുരുകിയ  വെള്ളം  കടലിൽ  പതിക്കുന്ന  പ്രക്രിയയെ  നദി  എന്ന് പറയുന്നു.
മ. പ :- ജനനം   മുതൽ   മരണം   വരെയുള്ള   അനുഭവങ്ങളെ   ജീവിതം  എന്ന്  പറയുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #249



ഈ.പേ :- അണ്ണാ രാജിവെച്ച   ഗോരഖ്‌പൂർ  മെഡിക്കൽ  കോളേജ്  പ്രിൻസിപ്പലിനെ  സർക്കാർ  suspend  ചെയ്തു!
മ. പ :-  സിപിഎം  UPയിലും!!??

ഈനാംപേച്ചിയും മരപ്പട്ടിയും #248



ഈ.പേ :- അണ്ണാ തൃശ്ശൂർ   പാലക്കാട്ടായി   മൂന്ന്   കൊമ്പൻസ്  ഇറങ്ങി  നടക്കുന്നുണ്ടല്ലോ?
മ. പ :- PAN  ആധാറുമായി   link  ചെയ്യാൻ  വന്നതാവുമോ??

Thursday, August 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #247



ഈ.പേ :- അണ്ണാ കേരളത്തിൽ   കോളറ!!
മ. പ :- ലാറ്റിൻ അമേരിക്കൻ   സാഹിത്യം  കാണാതെ  പഠിച്ച  മലയാളി  കോളറക്കാലത്തിൽ  പ്രണയിക്കും.

Sunday, August 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #246



ഈ.പേ :- അണ്ണാ ജെയ്‌റ്റിലി   സാബ്  സർക്കാരിനെതിരെ  സോഷ്യൽ  മീഡിയയിൽ  ജീവനക്കാർ  എഴുതരെന്ന്  നേരത്തെ   പറഞ്ഞിരുന്നു,  ഇപ്പോൾ  മൂന്ന്  വർഷം  വരെ  അകത്തിടുന്ന  നിയമം  വരാൻ  പോവുന്നെന്ന്  news!
മ. പ :- അപ്രഖ്യാപിത   അടിയന്തിരാവസ്ഥ   മുറുകുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #245



ഈ.പേ :- അണ്ണാ ചൈന  നമ്മുടെ  പല്ലെടുക്കുമോ?
മ. പ :- 56"  കുറയുമോ  ആവോ??

ഈനാംപേച്ചിയും മരപ്പട്ടിയും #244



ഈ.പേ :- അണ്ണാ വിപ്ലവപ്പാർട്ടികളുടെ  വിപ്ലവം  എന്ന്   അവസാനിക്കും?
മ. പ :- ഭരണം   കിട്ടുമ്പോൾ!


ഈനാംപേച്ചിയും മരപ്പട്ടിയും #243



ഈ.പേ :- അണ്ണാ സോഷ്യൽ   മീഡിയയിൽ  സർക്കാരിനെതിരെ  എഴുതുന്നവരെ   ഒന്ന്  മുതൽ  മൂന്ന്  വർഷം  വരെ  തടവിലിടുന്ന  പുതിയ  നിയമം  വരുന്നു!
മ. പ :- ജയിലിലരുന്ന്  എഴുതുന്നവരെ  എവിടെ  കൊണ്ടിടും?

Saturday, August 5, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #242



ഈ.പേ :- അണ്ണാ  ഫെമിനിസ്റ്റുകൾ   പരസ്പരം  "എടാ"  എന്നാണല്ലോ  വിളി!
മ. പ :-  'എടാ'യിൽ   നിന്നും  'എടി'   വന്നോ  അതോ  'എടി'യിൽ  നിന്നും  'എടാ'  വന്നോ!!?

ഈനാംപേച്ചിയും മരപ്പട്ടിയും #241



ഈ.പേ :- അണ്ണാ AR റഹ്‌മാന്റെ  'നേട്ര്   ഇന്റര്   നാളെ'   വിവാദമായല്ലോ?
മ. പ :-  തമിഴിലിൽ   നിന്നാണ്  എല്ലാ  ഭാഷകളും  ഉണ്ടായതെന്ന്  സമ്മതിച്ച്  കൊടുക്കാൻ  ഇത്ര  പ്രയാസമെന്ത്!!?

ഈനാംപേച്ചിയും മരപ്പട്ടിയും #240



ഈ.പേ :- അണ്ണാ  Graham Bell  receiver  എടുത്തിട്ട്   ആദ്യം  കാമുകിയായ  Helloയെ  വിളിച്ചെന്നും  അങ്ങനെ  എല്ലാവരും  ഹലോ  പറയുന്നു   എന്നാണല്ലോ   കഥ.
മ. പ :- നുണക്കഥയാണ്;  പക്ഷേ   കഥാവശാൽ   കാമുകിയുടെ   പേര്   Ray  എന്നായിരുന്നെങ്കിൽ  മലയാളി   കുഴഞ്ഞേനെ!

ഈനാംപേച്ചിയും മരപ്പട്ടിയും #239



ഈ.പേ :- അണ്ണാ  യെച്ചൂരി   സാബ്  RSSയുമായി  ചർച്ചയ്ക്ക്   തയ്യാറെന്ന്!
മ. പ :- പിരിച്ചുവിട്ടാൽ  പ്രതിപക്ഷത്ത്   ഇരിക്കുന്നെതിനേക്കാൾ  ഭേദമല്ലേ!!

ഈനാംപേച്ചിയും മരപ്പട്ടിയും #238


ഈ.പേ :- അണ്ണാ  കേരളത്തിൽ   love jihad   ഉണ്ടോ?
മ. പ :- "ഉണ്ട്" + "ഇല്ല" = "ഉണ്ടില്ല".

Friday, August 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #237



ഈ.പേ :- അണ്ണാ ഉഗാണ്ടയിലെ   ഏജീസ്  ആപ്പീസിലെ  ഒരു  വാതിൽ  അടച്ചു!
മ. പ :- ഒരു  വാതിൽ  അടച്ചാൽ   ഒമ്പതെണ്ണം  തുറക്കുമെന്ന്  ഉഗാണ്ടൻ  തത്വശാശ്ത്രം  പറയുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #236



ഈ.പേ :- അണ്ണാ മരണം   പതിപ്പിക്കാൻ   ആധാർ  നിർബന്ധം!
മ. പ :- ജനിക്കാൻ  ആധാർ  വേണ്ടാത്തത്  ഭാഗ്യം!!


Thursday, August 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #235



ഈ.പേ :- അണ്ണാ 60  കഴിഞ്ഞ  ചുള്ളിക്കാടിന്   സുഗതകുമാരിയുടെ  കവിത!
മ. പ :-  66   കഴിഞ്ഞ  മമ്മൂട്ടിക്ക്  ആരും  എഴുതാനില്ലേ?

ഈനാംപേച്ചിയും മരപ്പട്ടിയും #234



ഈ.പേ :- അണ്ണാ ആലോചിച്ച്   fiction  എഴുതുന്നവൻ  പൊട്ടനല്ലേ?
മ. പ :-  ആലോചിക്കാതെ   എഴുതുന്നവൻ  പ്രാന്തനും!

Wednesday, August 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #233



ഈ.പേ :- അണ്ണാ  നാടകം   എങ്ങനെ   ആസ്വദിക്കണം?
മ. പ :-  വായിച്ച്.

Tuesday, August 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #232




ഈ.പേ :- അണ്ണാ   Mukul  Rohatgiക്ക്   പിന്നാലെ  Aravind  Panagariyaയും   പോവുന്നു!
മ. പ :- ആധാറും   പാനും  link  ചെയ്തിട്ടല്ലേ   പോവുന്നത്!!?

ഈനാംപേച്ചിയും മരപ്പട്ടിയും #231



ഈ.പേ :- അണ്ണാ, "കടക്ക്  പുറത്ത്!!"  എന്ന്   പറഞ്കളഞ്ഞല്ലോ  പിണറായിജി!
മ. പ :-  'ആവതും  പത്രത്താൽ   അഴിവതും   പത്രത്താൽ'  എന്ന്   അറിയില്ലന്നുണ്ടോ  സഖാവിന്?