Saturday, July 29, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #230



ഈ.പേ :- അണ്ണാ  "In Praise of Nepotism"  എന്ന്   ഒരു  പുസ്തകം   ഇറങ്ങിയിരിക്കുന്നു!
മ. പ :-  പാവം   മുരളിജിയെ  എന്തെല്ലാം  പഴി  പറഞ്ഞു!!

ഈനാംപേച്ചിയും മരപ്പട്ടിയും #229



ഈ.പേ :- അണ്ണാ "റസ്റ്റ്  ഹൌസി"ൽ   'വിളക്കെവിടെ   വിളക്കെവിടെ'  പാട്ട്   പാടുന്നത്   ലോക്കൽ    സ്റ്റേഷനിലെ  CI  ആണ്!
മ. പ :- UDFകാലത്തെ  പല   CIമാരും  ഇത്  പോലെ   പാട്ടുംപാടി  നടപ്പുണ്ട്!!

ഈനാംപേച്ചിയും മരപ്പട്ടിയും #228



ഈ.പേ :- അണ്ണാ ഒരു   കാര്യം  ചെയ്യാൻ  എത്ര  പ്രാവശ്യം   പറയണം?
മ. പ :- ഒരു  പ്രാവശ്യം,  ചെയ്തിട്ടില്ലെങ്കിൽ  അത്   മനഃപൂർവമാണ്.

ഈനാംപേച്ചിയും മരപ്പട്ടിയും #227



ഈ.പേ :- അണ്ണാ നിതീഷ്കുമാർജി    വീരേന്ദ്രബാബുവിനെ  ചതിച്ചല്ലോ?
മ. പ :- ഒരു   പത്മപ്രഭാ  പുരസ്കാരം   കൊടുത്താലോ?

Friday, July 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #226


ഈ.പേ :- അണ്ണാ ഉഗാണ്ടൻ ഏജീസ്‌ആപ്പിസിൽ terror!!
മ. പ :- ജോലി ചെയ്യുന്നവർക്കോ ചെയ്യാത്തവർക്കോ?

ഈനാംപേച്ചിയും മരപ്പട്ടിയും #225


ഈ.പേ :- അണ്ണാ ആയുധം കൊണ്ടുവന്ന ബോട്ട് പ്രതിവിപ്ലവകാരികൾ തർക്കുന്നത് കണ്ട ചെഗുവരെയുടെ ഫോട്ടോയാണ് പിന്നെ icon ആയത്!
മ. പ :- വിപ്ലവകാരികളുടെ inspiration എന്നും പ്രതിവിപ്ലവകാരികൾ തന്നെ!!

ഈനാംപേച്ചിയും മരപ്പട്ടിയും #224


ഈ.പേ :- അണ്ണാ ഏജീസ്‌ആപ്പിസ് ഒരു തൊഴിൽദാന പദ്ധതിയല്ലെന്ന് ഒരിക്കൽ ലീഡർജി!
മ. പ :- Democratic Indira Congress?

ഈനാംപേച്ചിയും മരപ്പട്ടിയും #223


ഈ.പേ :- അണ്ണാ എല്ലാ സർക്കാരുകളുടെയും ആവശ്യം?
മ. പ :- സത്യം എല്ലാക്കാലത്തേയ്ക്കും ഉറങ്ങിക്കിടക്കണം!

ഈനാംപേച്ചിയും മരപ്പട്ടിയും #222



ഈ.പേ :- അണ്ണാ ജെയ്റ്റ്ലി    സാബിനെ  രാംജെത്മലാനി  എന്തായിരിക്കും  പറഞ്ഞത്?
മ. പ :-  ഒരു  ലക്ഷം  രൂപ  പിഴയടച്ചാൽ   ചിലപ്പോൾ  അറിയാൻ   പറ്റും!

ഈനാംപേച്ചിയും മരപ്പട്ടിയും #221



ഈ.പേ :- അണ്ണാ ജെയ്റ്റ്ലി    സാബിനെ  രാംജെത്മലാനി  "എന്തോ"  പറഞ്ഞതിന്   കേജ്‌രിവാളിന്   കോടതി   10000  രൂപ   പിഴയിട്ടു!
മ. പ :-  വക്കീൽജി   സത്യപ്രതിജ്ഞ   ചെയ്യാതെ   കോടതിയിൽ   നാക്കിട്ടടിക്കുന്നത്  കക്ഷിയുടെ  ചിലവിലാണല്ലോ!!

Wednesday, July 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #220



ഈ.പേ :- അണ്ണാ  ടോൾസ്റ്റോയ്ക്ക്   അവസാന   കാലം  ജീവിതം  അസഹ്യമായി!
മ. പ :- സമാധാനത്തിന്   ശേഷം  യുദ്ധം!! 

Saturday, July 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #219



ഈ.പേ :- അണ്ണാ  പശുവിന്   ആധാർ  കാർഡ്  വേണമെന്ന്   പറഞ്ഞ  കേന്ദ്രം  സുപ്രീം  കോടതിയിൽ  പശു  CID  ആപ്പീസർമാർക്കെതിരെ   സംസ്ഥാന   സർക്കാറുകളാണ്   നടപടി   എടുക്കേണ്ടതെന്ന്  പറഞ്ഞല്ലോ?
മ. പ :-  കസേര   തെറിക്കുമെന്നുണ്ടെങ്കിൽ  ഗോമാതാ  എങ്കൾ   കുലമാതയല്ല!!

Friday, July 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #218


ഈ.പേ :- അണ്ണാ ആരാണ് ഹിന്ദു?
മ. പ :- പ്രകൃതിയെ അറിഞ്ഞവൻ, പ്രപഞ്ചത്തെ അറിഞ്ഞവൻ.

ഈനാംപേച്ചിയും മരപ്പട്ടിയും #217



ഈ.പേ :- അണ്ണാ right to privacy  വിഷയം  തീർപ്പാക്കാൻ  ഉഗാണ്ടയിൽ   9   കോടതി  ബെഞ്ച്  ഒരുമിച്ചിടുന്നു!!
മ. പ :-  Veg  idi amin  ഇച്ഛിച്ച   പാൽ   തന്നെയാവുമോ  വൈദ്യന്മാർ  കൽപ്പിക്കുന്നത്??

ഈനാംപേച്ചിയും മരപ്പട്ടിയും #216



ഈ.പേ :- അണ്ണാ മോഡിജി   വന്നതിൽപ്പിന്നെ  IT  dept   എങ്ങനെ?
മ. പ :-  കുറുക്കന്   ചെന്നായയുടെ  പല്ല്   വെച്ചുകൊടുത്തു!

ഈനാംപേച്ചിയും മരപ്പട്ടിയും #215



ഈ.പേ :- അണ്ണാ അയൽനാട്ടിലെ   classical  പ്രകാരം  bank  എന്നാൽ  "വങ്കി" ;  നം  നാട്ട്   മൊഴി  വശാൽ   എപ്പടി   പേശണും?
മ. പ :-  "ബേങ്ക്"! 

ഈനാംപേച്ചിയും മരപ്പട്ടിയും #214



ഈ.പേ :- അണ്ണാ വർക്കല   medical collegeൽ   5.6  കോടിയുടെ  കൈക്കൂലി!!
മ. പ :-  മേടിച്ചത്   digital  ആയിത്തന്നെ??

ഈനാംപേച്ചിയും മരപ്പട്ടിയും #213



ഈ.പേ :- അണ്ണാ  ചാലക്കുടി  D  vs   കറാച്ചി   D?
മ. പ :-  കറാച്ചി   D  പെണ്ണുങ്ങളെ   ഉപദ്രവിക്കില്ല!!

Wednesday, July 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #212



ഈ.പേ :- അണ്ണാ അമ്പലപ്പുഴയിൽ  മാല  മോഷ്ടിച്ചത്  ആരായിരിക്കും?
മ. പ :- ഒരു   ഹിന്ദു  ആയിരിക്കും  എന്ന്   ഉറപ്പിക്കാം!

ഈനാംപേച്ചിയും മരപ്പട്ടിയും #211



ഈ.പേ :- അണ്ണാ പ്രയാർജി   കള്ളനോട്  മാല   വഞ്ചിയിലിടാൻ  ആഹ്വാനിക്കുന്നു;  മാല  ചില  ദിവസങ്ങൾക്കുള്ളിൽ  CCTV   ക്യാമറയില്ലാത്ത  ഒരു  വഞ്ചിയിൽ   പ്രത്യക്ഷപ്പെടുന്നു!
മ. പ :- ഉണ്ണിക്കണ്ണൻ   കപ്പലിലല്ലാത്തതുകൊണ്ട്  പറയാം  കള്ളൻ  അമ്പലത്തിൽത്തന്നെ!! 

ഈനാംപേച്ചിയും മരപ്പട്ടിയും #210



ഈ.പേ :- അണ്ണാ  രാഹുൽജിയോട്   എന്ത്   പറയണം?
മ. പ :- ഗുഡ്ബൈ   ഗുഡ്‌ബോയ്!

Tuesday, July 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #209



ഈ.പേ :- അണ്ണാ ന്യായാധിപൻ   ന്യായത്തിന്റെ  അധിപനാണോ?
മ. പ :- അന്യായം   ഫയൽ   ചെയ്യണമെന്നാണല്ലോ  വക്കീൽസ്   പറയുന്നത്!

Monday, July 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #208



ഈ.പേ :- അണ്ണാ നേഴ്സ്മാരുടെ   സമരത്തെക്കുറിച്ച്?
മ. പ :-  നേഴ്സ്മാർ   സഹകരണാടിസ്ഥാനത്തിൽ   ആശുപത്രി  തുടങ്ങേണ്ട   സമയം   കഴിഞ്ഞു!

ഈനാംപേച്ചിയും മരപ്പട്ടിയും #207



ഈ.പേ :- അണ്ണാ  മകളുടെ   വിവാഹ നിശ്ചയദിവസം മാതാപിതാക്കൾ  പറയുന്നത്?
മ. പ :- പയ്യൻ   ശരിയല്ലെങ്കിൽ  മക്കളുമായി  തിരികെ  വീട്ടിൽ   വരിക.

ഈനാംപേച്ചിയും മരപ്പട്ടിയും #206



ഈ.പേ :- അണ്ണാ  മക്കളുടെ   കല്യാണ ആലോചനയിൽ  ശ്രദ്ധിക്കേണ്ടത്?
മ. പ :-  കടുത്ത   അന്ധവിശ്വാസികളെയും  ഇന്ത്യൻ  പാരമ്പര്യം  കഴിഞ്ഞേ  ലോകമുള്ളൂവെന്നും  വിശ്വസിക്കുന്നവരെ  ഒഴിവാക്കുക.

Saturday, July 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #205


ഈ.പേ :- അണ്ണാ വായനക്കാരില്ലെങ്കിലും നമ്മൾ ഇരുനൂറിലധികം ദിവസമായി സംസാരിക്കുന്നു!
മ. പ :- മലയാള ഭാഷയെ വളർത്തുന്നതിൽ നന്ദി നമ്മൾ Mark Zuckerberg നോട് ചൊല്ലേണ്ടു!!

ഈനാംപേച്ചിയും മരപ്പട്ടിയും #204



ഈ.പേ :- അണ്ണാ MP വീരേന്ദ്രബാബു   ഇടത്തോട്ട്  തിരിയാൻ  പോവുന്നു!
മ. പ :-  Left Right Left!!

Friday, July 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #203



ഈ.പേ :- അണ്ണാ  Mr.രാമചന്ദ്ര  ഗുഹ   പറയുന്നു   നിതീഷ് കുമാറിനെ  കോൺഗ്രസ്  President  ആക്കണമെന്ന്!
മ. പ :-  പകരം രാഹുൽജിയെ   ബിഹാർ  മുഖ്യമന്ത്രി   ആക്കുമോ?

ഈനാംപേച്ചിയും മരപ്പട്ടിയും #341



ഈ.പേ :- അണ്ണാ  പഴയ   നോട്ട്   ഇതുവരെ  എണ്ണിത്തീർന്നില്ലെന്ന്  ഊർജിത്ത്  ഭായ്!
 മ. പ :- പാലായിലുള്ള  ആ counting  യന്ത്രം  വാടകയ്ക്ക്  എടുക്കാത്തതെന്ത്?

Wednesday, July 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #202



ഈ.പേ :- അണ്ണാ  സിനിമാനായകൻ  "D"ക്ക്   400   കോടിയുടെ    സ്വത്ത്!
മ. പ :-  മൂഷികസ്ത്രി   വീണ്ടും  മൂഷികസ്ത്രി!!

ഈനാംപേച്ചിയും മരപ്പട്ടിയും #201



ഈ.പേ :- അണ്ണാ  ഉത്തര  ഉഗാണ്ടൻ  judiciary  പറയുന്നു - വിധിന്യായത്തെ   എത്രവേണേലും   വിമർശിക്കൂ  പക്ഷേ   ജഡ്ജിയെ  ഒന്നും  പറയരുത്.
മ. പ :-  തയ്യൽ   മോശമായാൽ  ഷര്ട്ടിനെ   കുറ്റം   പറയുക  തയ്യൽക്കാരനെ  പറഞ്ഞാൽ   കോടതിയലക്ഷ്യം  ആവും.

Tuesday, July 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #200



ഈ.പേ :- അണ്ണാ ഡൽഹിയിലെ   ഒരു   സൂപ്പർമാന്   നെഞ്ചളവ്   56  ഇഞ്ചലോ!
മ. പ :- ബകന്   120  ഇഞ്ചായിരുന്നു.  അത്രയ്ക്കില്ലാത്ത   ഭീമസേനനാണ്  പപ്പടം  പോലെ   നെഞ്ഞിനെ  പൊടിച്ചത്!!

ഈനാംപേച്ചിയും മരപ്പട്ടിയും #199



ഈ.പേ :- അണ്ണാ "ദേ  പുട്ട്"   നാട്ടുകാർ   അടിച്ച്   തകർത്താലോ!
മ. പ :- വീണിതല്ലോ   കിടക്കുന്നു  പുട്ട്,   തകർന്ന  പപ്പടം  പോൽ!!

Monday, July 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #198



ഈ.പേ :- അണ്ണാ  രണ്ട്   MLAയും   ഒരു   MPയും   ഉണ്ടായിട്ടും   "D"  അകത്തായല്ലോ!
മ. പ :-  പ്രതി   പുറത്ത്   നിന്നാൽ   note  അകത്തായാൽ  vote!!

Saturday, July 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #197



ഈ.പേ :- അണ്ണാ അമ്പലപ്പുഴ    അമ്പലത്തിൽ   നിന്നും   മോഷണം  പോയ   മാല  ഭണ്ടാരത്തിൽ  നിന്നും  തിരിച്ച് കിട്ടി.
മ. പ :- തൊണ്ടിമുതൽ   പോയതിനും   വന്നതിനും  ദൃക്‌സാക്ഷി  ഉണ്ണിക്കണ്ണൻ  മാത്രം.

Friday, July 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #196



ഈ.പേ :- അണ്ണാ  അക്കാഡമിയിലെ   നാന്നായും   മകളെയും   കുറിച്ച്?
മ. പ :-  ദൃതരാഷ്ട്രർ   നായരല്ലെന്നതും  ദുര്യോധനൻ  മകൾ  അല്ലെന്നുമുള്ള   വ്യത്യാസം   മാത്രമേയുള്ളൂ!

ഈനാംപേച്ചിയും മരപ്പട്ടിയും #195



ഈ.പേ :- അണ്ണാ  ഈശ്വരവിശ്വാസികളായ   കമ്മ്യൂണിസ്റ്റ്കാർ   എന്ത്   വിപ്ലവഗീതം  ആലപിക്കും?
മ. പ :- സർവസ്വർഗ്ഗ:  ദേവന്മാരെ   സംഘടിക്കുവിൻ,   സംഘടിച്ച് .....സംഘടിച്ച് ....!!!

Thursday, July 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #193



ഈ.പേ :- അണ്ണാ സിനിമയിൽ   നടിമാർ   മാത്രം  മാറിമറിഞ്ഞ്   വരുന്നല്ലോ?
മ. പ :- നുണ   പറഞ്ഞാൽ   casting couch! 

ഈനാംപേച്ചിയും മരപ്പട്ടിയും #194



ഈ.പേ :- അണ്ണാ പെമ്പിളൈഒരുമൈ   തേയിലത്തോട്ടത്തിലും    സിനിമയിലും?
മ. പ :-  തേയിലത്തോട്ടത്തിൽ   endosulfan  തളിച്ചത്  I എങ്കിൽ  സിനിമയിൽ  M. 

ഈനാംപേച്ചിയും മരപ്പട്ടിയും #192



ഈ.പേ :- അണ്ണാ  രണ്ട്  MLAയും   ഒരു  MPയുമായി   AMMA  ഇടതുപക്ഷ  ചായ്‌വാണല്ലോ?
മ. പ :-   സർവ്വ രാജ്യ   പൾസർമാരെ   സംഘടിക്കുവിൻ.....!

ഈനാംപേച്ചിയും മരപ്പട്ടിയും #191



ഈ.പേ :- അണ്ണാ  AMMA  നടിക്ക്   അനുകൂലമായ  നിലപാട്  എടുക്കാത്തപ്പോൾ   പുലിമുരുഗൻ  എതിർത്തില്ലല്ലോ.
മ. പ :-   കാമറയ്ക്ക്   മുന്നിൽ   പുലി   പിന്നിൽ   ഏലി.

ഈനാംപേച്ചിയും മരപ്പട്ടിയും #190


ഈ.പേ :- അണ്ണാ   രാജവെമ്പാല   കടിക്കാൻ   വന്നാൽ   എന്ത്   ചെയ്യണം?
മ. പ :-   റാണിവെമ്പാലയുടെ  ഫോട്ടോ  കാണിച്ച്   കൊടുത്താൽ  മതി.

Tuesday, July 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #189



ഈ.പേ :- അണ്ണാ നാല്   മൂന്നിനെക്കാൾ   വലുതെങ്കിലും  A4  size photostat   A3യെക്കാലും  ചെറുതാണല്ലോ?
മ. പ :-  ജീവിതത്തിലെന്ന   പോലെ   photostatഇലും  കണക്കുകൂട്ടലുകൾ   തെറ്റുന്നു!

ഈനാംപേച്ചിയും മരപ്പട്ടിയും #340



ഈ.പേ :- അണ്ണാ പിസി   ജോർജ്   സാർ   തോക്ക്   വീശിയല്ലോ?
മ. പ :- "ജോര്ജട്ടൻ'സ്    പൂരം"! 

ഈനാംപേച്ചിയും മരപ്പട്ടിയും #187



ഈ.പേ :- അണ്ണാ കാരി  സതീഷ്  vs   പൾസർ   സുനി  -  തമ്മിൽ  ഭേദം?
മ. പ :- UDF  vs    LDF   -  തമ്മിൽ  ഭേദം?

ഈനാംപേച്ചിയും മരപ്പട്ടിയും #187



ഈ.പേ :- അണ്ണാ  നടന്മാർക്ക്   AMMA;  നടിമാർക്കോ?
മ. പ :- അമ്മായിയമ്മ!

Monday, July 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #186



ഈ.പേ :- അണ്ണാ  GST  വന്നല്ലോ?
മ. പ :-  പലർക്കായി    കൊടുത്തുകൊണ്ടിരുന്നത്   ഇനി   ഒരാൾക്ക്  കൊടുത്താൽ   മതി.

Saturday, July 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #185



ഈ.പേ :- അണ്ണാ  അമ്പലങ്ങളെ   തൊട്ട്   കളിക്കരുത്!!
മ. പ :-  പ്രത്യേകിച്ച്   ഹിന്ദുക്കൾ!

ഈനാംപേച്ചിയും മരപ്പട്ടിയും #184


ഈ.പേ :- അണ്ണാ രണ്ട് മക്കളും ഒരുപോലെയെന്ന് പറയുമ്പോഴും AMMAയ്ക്ക് 'D'യോടാണല്ലോ സ്നേഹക്കൂടുതൽ.
മ. പ :- Producer cum Director കുഞ്ചാക്കോ സാർ പറഞ്ഞപോലെ "പാവങ്ങൾ പെണ്ണുങ്ങൾ"!

ഈനാംപേച്ചിയും മരപ്പട്ടിയും #183




ഈ.പേ :- അണ്ണാ 200ന്റെ നോട്ട് വരുന്നു!
മ. പ :- 500 പിന്നെയും കാണാതാവുമോ?