Friday, June 30, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #182



ഈ.പേ :- അണ്ണാ  കൊലപാതകത്തെക്കുറിച്ച്.....?
മ. പ :-  കൊല്ലപ്പെട്ടയാൾ   ശിഷ്ട കാലം   കൊന്ന  ആളുടെ    കുടുംബത്തിന്റെ   കൂടെ  താമസിക്കും!

ഈനാംപേച്ചിയും മരപ്പട്ടിയും #181


ഈ.പേ :- അണ്ണാ CK ജാനു കാർ വാങ്ങിയത് ചിലർക്ക് പിടിച്ചിട്ടില്ല!
മ. പ :- പാർട്ടി ചാനെലിനേക്കാളും പത്രത്തെക്കാളും വില കൂടിയ കാർ ആയിരിക്കും!!

ഈനാംപേച്ചിയും മരപ്പട്ടിയും #180


ഈ.പേ :- അണ്ണാ മലയാളം എങ്ങനെ classical ആയി?
മ. പ :- തമിഴ് classical ആയപ്പോൾ.

ഈനാംപേച്ചിയും മരപ്പട്ടിയും #179


ഈ.പേ :- അണ്ണാ കൊലപാതകം നടത്താറുണ്ടോ?
മ. പ :- അഞ്ച് കൊല്ലം കൂടുമ്പോൾ ഭരിക്കുന്ന സർക്കാരിനെ കുത്തിക്കൊല്ലും!

Thursday, June 29, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #178


ഈ.പേ :- അണ്ണാ ഹെമിംഗ്‌വേ പറഞ്ഞിട്ടുണ്ട് "നിങ്ങൾക്ക് ഒരാളെ നശിപ്പിക്കാനാവും പക്ഷേ തോൽപ്പിക്കാനാവില്ല".
മ. പ :- നമ്മുടെ നിത്യഹരിതനായകൻ ഇത് classical ഭാഷയിൽ പറഞ്ഞു "തോൽക്കാൻ എനിക്ക് മനസ്സില്ല".

ഈനാംപേച്ചിയും മരപ്പട്ടിയും #177


ഈ.പേ :- അണ്ണാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുക്കിയ House Rent Allowance എന്ന് മുതൽ കിട്ടും?
മ. പ :- തരില്ല എന്ന് പറയുന്നതിന്റെ മറ്റൊരു ഭാഷ്യം = നാളെ തരാം!

ഈനാംപേച്ചിയും മരപ്പട്ടിയും #176


ഈ.പേ :- അണ്ണാ ഉത്തരഉഗാണ്ടൻ കേന്ദ്ര സർക്കാരിന്റെ നയം?
മ. പ :- അഴിമതി വെച്ച് പൊറുപ്പിക്കില്ല, എന്നാൽ പശുവിനെ രക്ഷിക്കാനായി ആളെ കൊല്ലാം!

ഈനാംപേച്ചിയും മരപ്പട്ടിയും #175



ഈ.പേ :- അണ്ണാ ദൈവം സത്യത്തിൽ ഉണ്ടോ?
മ. പ :- ഉത്തരം പൂണൂൽ പോലെ വ്യക്തം.

Monday, June 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #174



ഈ.പേ :- അണ്ണാ  "എന്ന്   നിന്റെ   മൊയ്‌തീൻ"  നൽകുന്ന   സാരം?
മ. പ :-  മോൻ   ചത്തെന്ന്   ഉറപ്പ് വരുത്തിയതിന്   ശേഷം  മാത്രം  മരുമകളുടെ കണ്ണീരൊപ്പുക  !

ഈനാംപേച്ചിയും മരപ്പട്ടിയും #173



ഈ.പേ :- അണ്ണാ  ഒരു   മലയാള  ഭാഷാസ്‌നേഹി  ഇംഗ്ലീഷ്   മരുന്ന്  കഴിക്കാമോ?
മ. പ :-  Diagnosisഉം   മലയാളത്തിൽ   നടത്തിയാൽ  മതി.

Sunday, June 25, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #172


ഈ.പേ :- അണ്ണാ അമ്മമാർ മക്കളെക്കുറിച്ച് നല്ലതല്ലേ പറയൂ?
മ. പ :- അമ്മമാർ മക്കളെക്കുറിച്ച് കള്ളമേ പറയൂ!

Saturday, June 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #171



ഈ.പേ :- അണ്ണാ  ബ്രാഹ്മണന്   പൂണൂൽ   എന്തിന്?
മ. പ :-  ഒരു   പിടിവള്ളി....?

Friday, June 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #170



ഈ.പേ :- അണ്ണാ  പഞ്ചാംഗം  എന്നാൽ......?
മ. പ :-  പഞ്ചായത്ത്   അംഗ  directory...?

Thursday, June 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #169



ഈ.പേ :- അണ്ണാ  കേരളാ  കോൺഗ്രസ് (M)  പത്രം, "പ്രതിച്ഛായ"  CPMന്റെ   CM   offer   നിരസിച്ച  KM  മാണിയെ  പ്രകീർത്തിക്കുന്നു!
മ. പ :- പത്രാധിപർക്ക്   മാണി   സാറിന്റെ  ഛായ  ഉണ്ടോ?

ഈനാംപേച്ചിയും മരപ്പട്ടിയും #168


ഈ.പേ :- അണ്ണാ ജസ്റ്റിസ് കര്ണന്റെ ജീവിതം നശിപ്പിച്ച സുപ്രീം കോടതി ഗോവിന്ദച്ചാമിക്ക് പുതുജീവിതം നല്കിയല്ലോ ?
മ. പ :- നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിക്കേണ്ട സമയമായിരിക്കുന്നു.

Wednesday, June 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #167



ഈ.പേ :- അണ്ണാ  പുരുഷന്മാർ  വയർ  കാണിക്കുന്നില്ല  എന്നിട്ടും   topless  ആയി  നടക്കുന്നു,  പക്ഷേ സാരിയുടുത്ത  സ്ത്രീകൾ  വയർ  കാണിക്കുന്നു  എന്നിട്ടും   topless  ആയി  നടക്കുന്നില്ല.
മ. പ :-  പ്രാചീന   ഭാരത   സംസ്കാരവശാൽ   സ്ത്രീകൾക്ക്   വയർ   കാണിക്കാം.

Friday, June 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #166



ഈ.പേ :- അണ്ണാ   ചത്തവന്റെ   ജാതകം  നോക്കിയിട്ട്  എന്ത്   പ്രയോജണം?
മ. പ :-   ജീവിച്ചിരിക്കുന്നവന്റെ  ജാതകം  നോക്കുമ്പോൾ  കിട്ടുന്ന  അതേ  പ്രയോജണം!

ഈനാംപേച്ചിയും മരപ്പട്ടിയും #165




ഈ.പേ :- അണ്ണാ  ചന്ദ്രിക  സോപ്പ്  തേച്ച്   കുളിച്ചിട്ട്   ചന്ദ്രിക   പത്രം   വായിച്ചാൽ....?
മ. പ :-   ചന്ദ്രികയിൽ   അലിയുന്നു   ചന്ദ്രകാന്തം.....

Wednesday, June 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #164



ഈ.പേ :- അണ്ണാ  ജിഷ്ണു   പ്രണോയ്   കേസ്   CBIയ്ക്ക്   വിടാൻ   തയാറെന്ന്.
മ. പ :-  വെള്ളമെല്ലാം   വാർന്നൊഴിഞ്ഞളവ്   സേതുബന്ധനോദ്യോഗമെന്തെടോ?

Sunday, June 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #339



ഈ.പേ :- അണ്ണാ   Surya TV  ഒരു   full time  കോമഡി   ചാനൽ  തുടങ്ങിയിട്ടുണ്ട്.
മ. പ :-   ഇപ്പോഴുള്ളത്   ട്രാജഡി  ചാനൽ   ആയിരിക്കും.

Saturday, June 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #163



ഈ.പേ :- അണ്ണാ  ശബരിമലയിൽ   കാണിക്ക  എണ്ണുന്നവർ  അടിവസ്ത്രം  ധരിക്കരുതെന്ന്!
മ. പ :-   10   മുതൽ  50  വയസ്സുള്ള   സ്ത്രീകൾ   പോകരുതെന്ന്  പറയുന്നത്  ഇതുകൊണ്ടായിരിക്കണം!!

Friday, June 9, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #162



ഈ.പേ :- അണ്ണാ  ISRO  വിട്ട   റോക്കറ്റിന്റെ  യഥാർത്ഥ  തൂക്കം  പറയാതെ    അതിന്   200 ആനയുടെ  ഭാരമുണ്ട്   എന്ന്   പറയുന്നതെന്തിന്?
മ. പ :-  ബഷീർ   സാർ   പണ്ടേ   പറഞ്ഞിട്ടുണ്ട്  "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്"!!

Thursday, June 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #161



ഈ.പേ :- അണ്ണാ  long term  അടിസ്ഥാനത്തിൽ  നോട്ട്  നിരോധനം  കൊണ്ട്  ഗുണമുണ്ടാകുമെന്ന്  ലോകബാങ്ക്.
മ. പ :-  മണ്ണിരകൾ  long termൽ   പെരുമ്പാമ്പുകൾ   ആവുന്നത്  പോലെ.

Wednesday, June 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #160



ഈ.പേ :- അണ്ണാ  മലയാളം   ഔദ്യോഗിക  ഭാഷ  ആയല്ലോ.
മ. പ :-  Computer   എന്ന്  മലയാളത്തിൽ  പറഞ്ഞേ.

Tuesday, June 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #159



ഈ.പേ :- അണ്ണാ  താജ് മഹലിന്   ചുറ്റുമുള്ള   ഗോപുരം   ഖുത്തബ് മിനാറല്ലേ?
മ. പ :-   പിസയിലെ  ചരിഞ്ഞ  ഗോപുരം.

Monday, June 5, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #338



ഈ.പേ :- അണ്ണാ  കാരണവന്മാരുടെ  ഉപദേശം   വാങ്ങിയല്ലേ   നമ്മൾ   മുമ്പോട്ട്   പോകേണ്ടത്?
മ. പ :-   കുരയാണ്   ഉദ്ദേശമെങ്കിൽ   ഒരു   പട്ടിക്കാരാണവരെത്തന്നെ  കാണണം!

Sunday, June 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #158



ഈ.പേ :- അണ്ണാ  അമ്മ  vs  അമ്മായിയമ്മ?
മ. പ :-   അമ്മ = പൊന്നമ്മ (gold mother) /  അമ്മായിയമ്മ = ചെമ്പമ്മ (copper mother).

Saturday, June 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #157



ഈ.പേ :- അണ്ണാ  പെമ്പിളൈ   ഒരുമയ്ക്ക്  എന്ത്   സംഭവിച്ചു?
മ. പ :-  ജോർജ്ജുകുട്ടി   എന്ന   ആമ്പിളൈ   ഒരുമ  തകർത്തു!

Friday, June 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #156



ഈ.പേ :- അണ്ണാ  ഞങ്ങൾ   Nairs  എന്നാൽ  എന്ത്?
മ. പ :-  ഞങ്ങൾ (ബഹുവചനം) + Nairs (ബഹുവചനം)  = അയ്യങ്കാറിന്   മുകളിലുള്ള  ഒരിനം.

Thursday, June 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #155



ഈ.പേ :- അണ്ണാ  ഒട്ടകവും  മാതാ  ആയല്ലോ?
മ. പ :-  ഒട്ടകമാതാ   എങ്കൾ   കുലമാതാ!