Wednesday, May 31, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #154

ഈ.പേ :- അണ്ണാ  VSന്   സഖാവ്   സ്വരാജ്   മുമ്പ്  capital  പണിഷ്മെന്റ്   ആവശ്യപ്പെട്ടിരുന്നു!
മ. പ :-  വെറുമൊരു  capitalist  ആയൊരെന്നെ  communist  എന്ന്  വിളിച്ചില്ലേ,   താൻ.....!!

Tuesday, May 30, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #153



ഈ.പേ :- അണ്ണാ  അവസാനം   മഴ   വന്നു!
മ. പ :-  വെള്ളമെല്ലാം   നേരെ  കടലിലോട്ട്  തന്നേ  ഒഴുക്കികളയണെ!!

Monday, May 29, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #152



ഈ.പേ :- അണ്ണാ   പെണ്ണുങ്ങൾ   രാവിലെ   ചെയ്തുകൂടാത്ത   ഒരു   കാര്യം?
മ. പ :-  രാവിലെ   എഴുന്നേറ്റ്  തലമുടിക്കുത്തിന്   പിടിച്ച്   രണ്ടു   മൂന്ന്   വട്ടം   കറക്കിക്കുത്തി    നേരെ   അടുക്കളയിലേക്ക്   പോകരുത്!

Sunday, May 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #151



ഈ.പേ :- അണ്ണാ  കൊട്ടറ  പിള്ളേച്ചന്  cabinet  rank!
മ. പ :-  ലാവലിൻ  recommendation??

Saturday, May 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #150



ഈ.പേ :- അണ്ണാ  New Zealand  പ്രധാനമന്ത്രി  John Key ഭാര്യ  പറഞ്ഞതനുസരിച്ച്   രാജിവെച്ചു!
മ. പ :-  പണ്ട്  വടകര  ഭാഗത്ത്  ഒരു   കുഞ്ഞിരാമൻ  h/o  ഉണ്ണിയാർച്ച  ഇത്തരത്തിൽ   വിറപ്പിച്ചിരുന്നു!!

Friday, May 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #149



ഈ.പേ :- അണ്ണാ  എന്തെങ്കിലും   ജോലി  ഉണ്ടായിരുന്നെങ്കിൽ  കുറച്ച്  ദിവസം  ലീവെടുത്ത്  വീട്ടിൽ   ഇരിക്കാമായിരുന്നു  എന്ന്   മോഹൻലാൽ  "ഓർക്കാപുറത്തി"ൽ  പറയുന്നുണ്ട്.
മ. പ :-  കാശുണ്ടായിരുന്നെങ്കിൽ   കുറച്ച്   സ്വർണ്ണം   വാങ്ങിച്ച്   പണയം   വെയ്ക്കാമായിരുന്നു!

Thursday, May 25, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #148



ഈ.പേ :- അണ്ണാ  നാട്ടിൽ   അച്ഛനമ്മമാർ  മക്കൾക്ക്  ഇഷ്ടപ്പെട്ട   കല്യാണം   നടത്തിക്കൊടുക്കുമോ?
മ. പ :-  ഒന്നാമൂഴം  എന്നും   ജാതിക്ക്,  മക്കൾക്ക്  MT   സാർ  പറഞ്ഞപോലെ   രണ്ടാമൂഴം  മാത്രം.

Wednesday, May 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #147


ഈ.പേ :- അണ്ണാ  മൂന്നാറിൽ   എന്ത്  സംഭവിക്കുന്നു?
മ. പ :-  അവിടെ  ഒരു   ചുക്കുമില്ല!  നിങ്ങൾ   ഹൈറേഞ്ച്  മൂന്നാർ,  ഊന്നാർ  ഊ ,  ഉ  എന്ന്  പറയാതെ   സുന്ദരസമതല  ഭൂമിയായ  മാന്നാറിൽ   പോകൂ, അവിടെയുള്ള  മനോജ്ഞ  കാഴ്ചകൾ   കണ്ട് മടങ്ങൂ!!

Tuesday, May 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #146



ഈ.പേ :- അണ്ണാ  നക്സലൈറ്റുകളാണ്  യഥാർത്ഥ  കമ്മ്യൂണിസ്റ്റുകൾ   എന്ന്  പറയുന്നല്ലോ?
മ. പ :-  നിങ്ങളെന്നെ   നക്‌സലൈറ്റാക്കി  എന്ന്  തോപ്പിൽ   ഭാസി   സാറിനോട്  പറഞ്ഞാലോ?

Monday, May 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #145



ഈ.പേ :- അണ്ണാ  ബുള്ളറ്റ്   സാമിയുടെ  ജനനേന്ദ്രിയം  മുറിച്ച്   കളഞ്ഞല്ലോ!!
മ. പ :-  ഇന്ദ്രിയങ്ങളെ   ജയിച്ച  സാമിക്ക്  അതിന്റെ   ആവശ്യമില്ലായിരുന്നുവെന്നത്  വേറെ  കാര്യം!

Sunday, May 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #144



ഈ.പേ :- അണ്ണാ  money  plant   കാശ്   കൊണ്ടുവരുമോ?
മ. പ :-  പഴയ   500ഉം   1000വും  കൊണ്ടുവരാതെ  നോക്കണം.

Saturday, May 20, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #143

ഈനാംപേച്ചിയും മരപ്പട്ടിയും #143

ഈ.പേ :- അണ്ണാ  നമ്മുടെ   ഭരണഘടന   ദുർഗ്രാഹ്യമാണല്ലോ?
മ. പ :-  വെള്ളക്കാരനെക്കാൾ  വലിയ  ഇംഗ്ലീഷ്  എഴുതാൻ  പോയിട്ട്!

Friday, May 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #142



ഈ.പേ :- അണ്ണാ  വിഷാദരോഗമുള്ളവർ  എന്തിന്   ആത്മഹത്യ   ചെയ്യുന്നു?
മ. പ :-  മരണം   ഭ്രാന്തിനെക്കാൾ   സഹനീയം!

Thursday, May 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #141



ഈ.പേ :- അണ്ണാ  Cox  &  Kingsന്റെ   Senior Vice Presidentന്റെ   പേര്   John Nair എന്ന്!
മ. പ :-  Secular  ആയ  ജാതി  spirit!!

Wednesday, May 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #140



ഈ.പേ :- അണ്ണാ  തമിഴ്മകൻ   ജസ്റ്റിസ്   കർണ്ണന്   വേണ്ടി   തമിഴകം   ഉണർന്നില്ലല്ലോ?
മ. പ :-  LTTE   പ്രഭാകരന്റെ  കാശിന്റെ  പൊലിമ   ജഡ്ജിനില്ലല്ലോ.

Tuesday, May 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #139



ഈ.പേ :- അണ്ണാ   NEET  എഴുതാൻ    വന്നവരുടെ  തുണി   കീറിമുറിച്ചല്ലോ?
മ. പ :-   Entrance   എഴുതാൻ   വരുമ്പോൾത്തന്നെ  ഭാവി   ഡാക്കിട്ടർമാരെ  surgery   പഠിപ്പിക്കുകയാണോ?

Monday, May 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #138



ഈ.പേ :- അണ്ണാ  Mother's Dayയെക്കുറിച്ച്?
മ. പ :-   'അമ്മ   അദൃശ്യയാവുമ്പോൾ   താഴ്വരകൾ   നിശബ്ദമാവുന്നു!

Saturday, May 13, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #137



ഈ.പേ :- അണ്ണാ   അടൂർഭാസിയുടെ   അഭിനയം  എങ്ങനെ?
മ. പ :-  അടൂർഭാസിയ്ക്കൊപ്പം   കുടവയറും  അഭിനയിച്ചിരുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #136



ഈ.പേ :- അണ്ണാ  പുതിയ   സർക്കാരിൽ   സ്വാധീനം  ചെലുത്തി   എന്നെ  ഒരു   MDയൊ  chairmanഓ  ആക്കണേ.
മ. പ :-  നിന്നെ  മലയാളിയുടെ   തലമുടി  എണ്ണിത്തിട്ടപ്പെടുത്തുന്ന  corporationന്റെ   CMD  ആക്കാം.

Friday, May 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #135



ഈ.പേ :- അണ്ണാ  DGPയെ   counter  ചെയ്യാൻ  പോലീസ്   ആസ്ഥാനത്ത്   ഒരു   ex DGPയും   ഒരു   ADGPയും!
മ. പ :-  യേശുക്രിസ്തുവിന്റെ  കാലത്ത്  അന്നത്തെ   സർക്കാരും   ഇത്   പോലെ   പ്രവർത്തിച്ചിരുന്നു!

Thursday, May 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #134



ഈ.പേ :- അണ്ണാ     മോഹൻലാലിനെപ്പോലെയും   മമ്മൂട്ടിയെപ്പോലെയും  പ്രായം  feel   ചെയ്യാതിരിക്കാൻ   എന്ത്  ചെയ്യണം.
മ. പ :-  Make-up   ഇല്ലാതെ  വീട്ടിലെ  കണ്ണാടി  പോലും   നോക്കരുത്.

ഈനാംപേച്ചിയും മരപ്പട്ടിയും #133



ഈ.പേ :- അണ്ണാ  പോലീസ്   ആസ്ഥാനത്ത്  Bank House  എന്ന്  ഒരു   കെട്ടിടമുണ്ട്.
മ. പ :-  പഴയ   അഞ്ഞൂറും   ആയിരവും  മാറ്റിത്തരുമോ?

Wednesday, May 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #132



ഈ.പേ :- അണ്ണാ  ഉപനായകനെക്കാൾ  glamour  നായകനല്ലേ?
മ. പ :-  കോട്ടും  സൂട്ടും ധരിച്ച്   cooling glassഉം  വെച്ച്  ഒരു  കൈയ്യിൽ  555  സിഗരറ്റും  മറ്റേ  കൈയ്യിൽ  റിവോൾവറുമായി   വരുന്ന  നസീറിനെക്കാൾ   മുഷിഞ്ഞ  ഷർട്ടും  കീറിയ  കൈലിയും  തോളിൽ  തോർത്തും  കൈയ്യിൽ  ബീഡിയുടെ  വരുന്ന  സോമനാണ്  അന്നത്തെ  ചെറുപ്പക്കാരുടെ  ഹരം!

ഈനാംപേച്ചിയും മരപ്പട്ടിയും #131



ഈ.പേ :- അണ്ണാ  ഉപദേശകരുടെ  എണ്ണം  6   എന്ന്   ഒരിടത്തും  8   എന്ന്   മറ്റൊരിടത്തും  മുഖ്യമന്ത്രിജി!
മ. പ :-  EMSജിയുടെ   ലേഖനങ്ങളും  ഇങ്ങനെ  തന്നെ.  വായിച്ച്   തുടങ്ങുമ്പോൾ   എല്ലാം   മനസ്സിലാവുന്നുണ്ടെന്ന്  തോന്നും,  പകുതിയാവുമ്പോൾ   സംശയങ്ങൾ  തുടങ്ങും   ഒടുക്കമാവുമ്പോൾ  നമ്മൾ  നമ്മളുടെ   വിവരമില്ലായ്മ
ഓർത്ത്   കരഞ്ഞപോവും!!

Tuesday, May 9, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #130



ഈ.പേ :- അണ്ണാ  സർക്കാർ   കോടതിയിൽ   മാപ്പ്   പറഞ്ഞല്ലോ.
മ. പ :- സാധാരണ   ഞങ്ങൾ  50  കൊല്ലം  കഴിഞ്ഞാണ്  തെറ്റ്  ഏറ്റ്   പറയുന്നത്, പക്ഷേ   നവലിബറൽ  വാദികളെ   തോൽപ്പിക്കാൻ  ഇപ്രാവശ്യം   അത്   നേരത്തേയാക്കി.

Monday, May 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #129



ഈ.പേ :- അണ്ണാ   ഇപ്പോൾ   ആരാണ്   പ്രതിപക്ഷ   നേതാവ്?
മ. പ :-   കാനം   രാജേന്ദ്രൻ  സാർ

Sunday, May 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #128



ഈ.പേ :- അണ്ണാ  എം.പി.വീരേന്ദ്രകുമാർ   സാറിന്   കിട്ടാൻ   സാധ്യതയില്ലാത്ത  അവാർഡ്?
മ. പ :-  പത്മപ്രഭ   പുരസ്കാരം.

Saturday, May 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #127



ഈ.പേ :- അണ്ണാ  സെൻകുമാർ  സാർ  തിരിച്ച്  വന്നല്ലോ?
മ. പ :-  ഞങ്ങൾ  ചുവന്ന  പരവതാനി  വിരിച്ച്  സ്വീകരിക്കും!

Friday, May 5, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #126



ഈ.പേ :- അണ്ണാ  മാണി  സാർ   "തിരുത്തി"   എന്ന്   മനോരമ!
മ. പ :-  കോട്ടയത്ത്   പണ്ടൊരു   മൂത്തപിള്ളേച്ചൻ  90   കഴിഞ്ഞപ്പോൾ  പെണ്ണ്   കെട്ടാൻ  പോയത്  പോലെ!

Thursday, May 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #125



ഈ.പേ :- അണ്ണാ  മാണി  സാർ   വിപ്ലവ   പാർട്ടിയിൽ  ചേർന്നല്ലോ?
മ. പ :-  KPCC   പ്രസിഡന്റ്   ആക്കിയാൽ   തിരിച്ച്  വരുമോ?

Wednesday, May 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #124



ഈ.പേ :- അണ്ണാ  വീണ  പൂക്കളെ   വീണ്ടുമുണർത്തിയ  ഗാനം  നമ്മെ  നയിക്കുന്നു!*
മ. പ :-  വീണ  കുരിശിനെ  വീണ്ടുമുയർത്തിയ  നേതാവ്    നമ്മെ  നയിക്കുന്നു!!

(*നിങ്ങളെന്നെ   കമ്മ്യൂണിസ്റ്റാക്കി   എന്ന  ചലച്ചിത്രത്തിൽ  വയലാർ  രചിച്ച  പല്ലനയാറിൻ  തീരത്ത്   എന്ന  ഗാനത്തിൽ  നിന്ന്)

Tuesday, May 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #123



ഈ.പേ :- അണ്ണാ  മേയ്  ദിനം  നമുക്ക്  തന്നത്  8  മണിക്കൂർ  അദ്ധ്വാനം,  8  മണിക്കൂർ  വിനോദം,  8  മണിക്കൂർ  വിശ്രമം.
മ. പ :- രാഷ്ട്രീയക്കാർക്ക്  16  മണിക്കൂർ   വിനോദം,  8  മണിക്കൂർ  വിശ്രമം!

Monday, May 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #122



ഈ.പേ :- അണ്ണാ  കട്ടപ്പ   ബാഹുബലിയെ  കൊല്ലാൻ   കാരണം?
മ. പ :-  കാവേരി   ജലം  തമിഴ്‌നാടിന്  കൊടുക്കില്ല   എന്ന്   പറഞ്ഞുകാണുമോ?