Sunday, April 30, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #121



ഈ.പേ :- അണ്ണാ rape കേസിൽ പ്രതിയായ മുൻ മന്ത്രിക്ക് ജാമ്യം അനുവദിച്ചതിന് ജഡ്ജിക്ക് suspension!
മ. പ :- പ്രതി പുറത്ത്‌, ജഡ്ജി അകത്ത്!!

ഈനാംപേച്ചിയും മരപ്പട്ടിയും #120



ഈ.പേ :- അണ്ണാ  ഗോവിന്ദച്ചാമിക്ക്   തൂക്കുകയറില്ലെന്ന്   curative petitionൽ   സുപ്രീം   കോടതി.
മ. പ :-  നാട്ടിലെ  ഒരു  മുൻപ്രധാനമന്ത്രിയെ  കൊന്നവർ   സുപ്രീം   കോടതിയുടെ  ദയയാൽ   സസുഖം  വാഴുന്നു! കോടതിഭാഷയിൽ   പറഞ്ഞാൽ  ട്രെയിനിൽ   നിന്നും  ചാടി  സൗമ്യ  പരിശീലനം  നടത്തുകയായിരുന്നോ?  

ഈനാംപേച്ചിയും മരപ്പട്ടിയും #119


ഈ.പേ :- അണ്ണാ   ഉണ്ണിയാർച്ച   നാദാപുരത്തെ  ജോനകരെ  വിറപ്പിച്ചിരുന്നു  എന്ന്   കഥയുണ്ടല്ലോ?
മ. പ :-   ജോനകനല്ലാത്ത   പാവം   കുഞ്ഞിരാമനെ  കല്യാണം  കഴിച്ച്  കഞ്ഞിരാമനാക്കിക്കളഞ്ഞു  എന്നും   കഥയുണ്ട് 

Thursday, April 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #118



ഈ.പേ :- അണ്ണാ  ഏത്  തരം  സ്ത്രീക്കും   പുരുഷനാണ്  സമാധാനം  ഉള്ളത്?
മ. പ :-  ഫെമിനിസം   എന്തെന്ന്  അറിയാത്ത  സ്ത്രീക്കും*  വിപ്ലവം  എന്തെന്ന്  അറിയാത്ത  പുരുഷനും.

* "അവൾ  അപ്പടിത്താൻ"  എന്ന  തമിഴ്  സിനിമയ്ക്ക്   കടപ്പാട് 

Wednesday, April 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #117



ഈ.പേ :- അണ്ണാ  ഇടുക്കിയിലെ   ഒരു  IAS   ആപ്പീസറെ   ഊളംപാറയിലിടണമെന്ന്   മണിസാബ്!
മ. പ :-  പറഞ്ഞതല്ലേയുള്ളൂ,  വിജയൻ  സാബ്   മുൻപ്   സെക്രട്ടറിയേറ്റിലെ  ഒരു   IAS  ആപ്പീസറുടെ  തല   പരിശോധിക്കണമെന്ന്   ഫയലിൽ  എഴുതിയിട്ടുണ്ട്!!

Tuesday, April 25, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #116



ഈ.പേ :- അണ്ണാ   DGPയെ   തിരിച്ചെടുക്കണമെന്ന്!!
മ. പ :-   പേരും  initial   പോലെ    ചന്ദ്രശേഖരൻ  എന്നായിരുന്നെങ്കിൽ   എല്ലാം   ഇപ്പം   ശരിയാക്കിയേനെ!

Monday, April 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #115



ഈ.പേ :- അണ്ണാ  MM മണിസാബ്   ഇംഗ്ലീഷ്   ഭാഷയ്ക്ക്   നൽകിയ  സംഭാവന?
മ. പ :-   One  two three four!!!!!

Sunday, April 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #114



ഈ.പേ :- അണ്ണാ  മൂന്നാറിന്  മണി  കെട്ടി   എന്ന്  മലയാള  മനോരമ  റിപ്പോർട്ട്  ചെയ്തിരിക്കുന്നു.
മ. പ :-   അല്ലേലും   anticommunist  ആയ  double M മനോരമയ്ക്ക്  ഞങ്ങളുടെ  പൊന്ന്  സഖാവ്  മന്ത്രി  triple Mനെ  കണ്ട്  കൂടാ.

Saturday, April 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #113



ഈ.പേ :- അണ്ണാ  അച്ചുമ്മാന്റെ  കാലത്ത്  മൂന്നാർ   operation Mr.വെളിയവും  ഇപ്പോൾ  പിണറായിജിയും  കലക്കിയല്ലോ!
മ. പ :- മൂന്നാറായാലും   മറയൂരായാലും  കലക്ക  വെള്ളത്തിൽ  മീൻ  പിടിക്കാൻ  ഞങ്ങൾ  ആരെയും  അനുവദിക്കില്ല,  പിന്നെ  കൃഷി  ഭൂമി   കർഷകർക്കും  കയ്യേറ്റ   ഭൂമി  കൈയേറ്റക്കാർക്കും  ആണെന്ന്   ഓർക്കുക!!

Friday, April 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #112



ഈ.പേ :- അണ്ണാ  ബാറുകൾ  നിലനിർത്താൻ   സർക്കാർ  ദേശീയ/സംസ്ഥാനപാതകൾ   denotify  ചെയ്യുന്നു.
മ. പ :-   പഴയ  ചില  കൊലപാതകങ്ങൾ  കൂടി  denotify  ചെയ്‌താൽ  പല  "പാവം"   കൊലപാതകികൾക്കും   പുറത്തിറങ്ങാം.

Thursday, April 20, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #111



ഈ.പേ :- അണ്ണാ  പോലീസ്  ഉപദേഷ്ടാവ്,  നിയമ   ഉപദേഷ്ടാവ്,  സാമ്പത്തിക   ഉപദേഷ്ടാവ്,  CMOയിൽ  കവി,  ഇങ്ങനെ  പിണറായിജിക്ക്  ഉപദേഷ്ടകരുടെ  പൂക്കാലമാണല്ലോ!
മ. പ :-  വെള്ളക്കാരൻ  പണ്ടേ  പറഞ്ഞിട്ടുണ്ട്  കുശിനിക്കാരുടെ   എണ്ണം  കൂടുന്തോറും  സൂപ്പ്   കുളമാവും
 എന്ന്. (ഔദ്യോഗിക  ഭാഷ   മലയാളമാക്കിയതിനാലാണ്   മലയാളത്തിൽ  ഇംഗ്ലീഷ്  പഴംമൊഴി  ചൊല്ലിയത്).

Wednesday, April 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #110



ഈ.പേ :- അണ്ണാ  രണ്ടാമൂഴം   സിനിമയാവുന്നു!
മ. പ :-  "മറ്റാരും  കാണാത്തത്  കാണും,  ശപിച്ചു   കൊണ്ടേ   കൊഞ്ചും,  ചിരിച്ച്   കൊണ്ടേ  കരയും,  മോഹിച്ച്  കൊണ്ടേ  വെറുക്കും"  എനൊക്കെ  ഭീമൻ  ദ്രൗപദിയെക്കുറിച്ച്  പരിതപിച്ചത്  ചന്തുവിനെക്കൊണ്ട്   വടക്കൻ  വീരഗാഥയിൽ  പറഞ്ഞു  കഴിഞ്ഞല്ലോ!

Tuesday, April 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #109



ഈ.പേ :-  അണ്ണാ  ഹരീഷ്  സാൽവേജി  പിണറായിജിയുടെ   സ്വന്തം  വക്കീൽജി!

മ. പ :-  DNA  വശാൽ  സാൽവേജിയുടെ   മൂന്ന്  തലമുറ  മുമ്പുള്ള   ഒരപ്പൂപ്പൻ  ഉറക്കത്തിൽ  "ഈങ്ക്വിലാബ്   സിന്ദാബാദ്"  എന്നലറി   സ്വയം  ഞെട്ടിത്തെറിച്ച്  കട്ടിലിൽ  നിന്ന്   വീണ്  രക്തസാക്ഷിയായ  ഒരു  കഥാചരിത്രം   ഉണ്ടെന്ന്!

Monday, April 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #108



ഈ.പേ :- ഉഗാണ്ടൻ   ഏജീസ് ആപ്പീസിൽ   ജോലി   ചെയ്യുന്ന  അണ്ണന്  target  achieve  ചെയ്യാത്തതിന്  memo   കിട്ടി  എന്നറിഞ്ഞല്ലോ.
മ. പ :-  ഉഗാണ്ടൻ   ഏജീസ് ആപ്പീസിൽ   അവിടുത്തെ  സുപ്രീം  കോടതിയെക്കാൾ  കൂടുതൽ  കേസ്  dispose   ചെയ്യുന്നുണ്ട്.

Sunday, April 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #107



ഈ.പേ :- അണ്ണാ  2016ലെ   മൂർത്തീദേവി   അവാർഡ്   കിട്ടിയ   കൃതി  "ഹൈമവത   ഭൂമിയിൽ".
മ. പ :- "ഹൈമ'വധ'   ഭൂമിയിൽ"?

Saturday, April 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #106



ഈ.പേ :- അണ്ണാ  സമദൂര സിദ്ധാന്തം   എന്നാൽ   എന്ത്?
മ. പ :-   ഞങ്ങൾ   വോട്ട്   ചെയ്ത   പാർട്ടിയാണ്   ജയിച്ചത്!

ഈനാംപേച്ചിയും മരപ്പട്ടിയും #105



ഈ.പേ :- അണ്ണാ  കാശുള്ളവന്   എന്നും   വിഷുവല്ലേ?
മ. പ :-   കാശില്ലാത്തവന്  അതൊരു   സ്വപ്നവും.

Wednesday, April 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #104



ഈ.പേ :- അണ്ണാ  കേസ്   ബലക്കാന്‍  വേണ്ടി  ഇപ്പോൾ  പോലീസ്   മലബാർ  സിമെന്റും  ഫെവിക്കോളും  ചേർക്കുന്നുണ്ടെന്ന്!
മ. പ :-  ചാക്കിൽ  നിന്നിറങ്ങിവന്ന  "ഓം  ഹിമവൽഭദ്രാനന്ദായ  നമഃ" 

ഈനാംപേച്ചിയും മരപ്പട്ടിയും #103



ഈ.പേ :- അണ്ണാ  കരുണാകർജിയുടെ  blue eyed  പയ്യൻ  രമൺ  ശ്രീവാസ്‌തവ  മുഖ്യമന്ത്രിയുടെ  പോലീസ്   ഉപദേഷ്ടാവ്!
മ. പ :-  പിണറായിജി  "ഐ"  ഗ്രൂപ്പ്  ആയോന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.

Tuesday, April 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #102



ഈ.പേ :- അണ്ണാ മഹിജയെ മർദ്ദിച്ചതിനെക്കുറിച്ച് Sir. Manoj Abraham ഒരു തിരക്കഥ എഴുതിയെന്ന് പറയുന്നല്ലോ?
മ. പ :- The Times of India പറയുന്നു പ്രിയദർശൻ അത് കണ്ടിരുന്നെങ്കിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് കൊടുത്തേനെ എന്ന്.

Monday, April 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #101


ഈ.പേ :- അണ്ണാ  സർക്കാരിന്   മഹിജയെ  പേടിയുണ്ടോ?
മ. പ :-  ഗാന്ധാരി   ദേവിയല്ലെങ്കിലും  നിരീശ്വരവാദികളായ  കണ്ണൂർ   കമ്മ്യൂണിസ്റ്റുകൾ  ആ  അമ്മയെ  പേടിച്ചേപറ്റൂ.

Sunday, April 9, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #100



ഈ.പേ :- അണ്ണാ  ഒരേ  തൂവൽ  പക്ഷികൾ  കൂട്ടം കൂടുന്നു.
മ. പ :-  ഒരേ  ജാതി  മനുഷ്യരും.

Saturday, April 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #99



ഈ.പേ :- അണ്ണാ   മദ്യം, പദ്യം, ഗദ്യം  നാട്ടിലെ  ലഹരി പദാർഥങ്ങൾ   എല്ലാം  പ്രാസമൊപ്പിച്ചാണല്ലോ?
മ. പ :-  ഭാഷ   കണ്ടുപിടിച്ച  ആദ്യം  ഒരു  ലഹരിപ്രിയൻ  തന്നെ.

Friday, April 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #98



ഈ.പേ :- അണ്ണാ  നാട്ടിലെ   മദ്യഷാപ്പുകൾ  എല്ലാം  അടച്ചല്ലോ?
മ. പ :-  പകരം  പദ്യ/ ഗദ്യ  ഷാപ്പുകൾ  തുറന്നാലോ?

Thursday, April 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #97



ഈ.പേ :- അണ്ണാ  പോലീസ്  അതിക്രമം  കൂടി വരുന്നല്ലോ?
മ. പ :-  ചങ്കിന്റെ   എണ്ണം   കൂടുന്തോറും  ബുദ്ധിയുടെ   എണ്ണം  കുറയുന്നു.

Wednesday, April 5, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #96



ഈ.പേ :-  അണ്ണാ  നാളെ   പാവങ്ങളുടെ   സർക്കാരിനെതിരെ  ഹർത്താൽ!
മ. പ :-   അമ്മമാർ  പാവങ്ങൾ   അല്ലെന്നുണ്ടോ?

Tuesday, April 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #95



ഈ.പേ :-  ഇന്നലെ   അണ്ണന്റെ  പിറന്നാൾ   ആയിരുന്നില്ലേ,  happy birthday!
 മ. പ :-   Same to you!!

Monday, April 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #94



ഈ.പേ :- അണ്ണാ  സഖാവ്   ജയരാജൻ  സംഭവം   എന്തറിയിക്കുന്നു?
മ. പ :-  നമ്പ്യാർ   മയം  സർവം  MN നമ്പ്യാർ  മയം!!

Sunday, April 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #93



ഈ.പേ :- അണ്ണാ sex tape വശാൽ  നാട്ടിൽ  മാതൃപിതൃ  സ്ഥാനം  എപ്പടി?
മ. പ :-  അച്ഛന്  നാട് നീളെ   വ്യഭിചരിക്കാം  പക്ഷേ  അമ്മ  ജീവിതാവസാനം  വരെ  നിലവിളക്കായിരിക്കണം.

Saturday, April 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #92



ഈ.പേ :- അണ്ണാ   sex tapeഇൽ   ഭാഷയിലില്ലാത്ത  ചില  പ്രയോഗങ്ങൾ   ഉണ്ടെന്ന്!
മ. പ :-  ഭാഷയെ   വാനോളം  ഉയർത്തുന്ന   പ്രയോഗങ്ങൾ!