Thursday, October 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #365


ഈ.പേ :- അണ്ണാ  നമ്മൾ സംസാരിച്ചത്തിന്റെ നമ്പർ ഇന്ന് 365!

മ. പ :- ആരും വായിക്കാനും കേൾക്കാനുമില്ലെങ്കിലും നമ്മൾ 80 ദിവസം മുമ്പേ എത്തിപ്പോയി, ഇനിയിപ്പോൾ P.K. ബാലകൃഷ്ണൻ സാർ എഴുതിയ "ഇനി ഞാൻ ഉറങ്ങട്ടെ" വായിച്ച മൊയലിനെപ്പോലെ നമുക്കും കുറച്ച് ഉറങ്ങിക്കളയാം.

ഈനാംപേച്ചിയും മരപ്പട്ടിയും #364


ഈ.പേ :- അണ്ണാ അടൂർജിയുടെ ഒരു സിനിമയുടെ പേര് 'ഒരു പെണ്ണും രണ്ടാണും'.
മ. പ :- ലൂണാർ കമ്മീഷൻ റിപ്പോർട്ട് പറയുന്നു 'ഒരു പെണ്ണും നാല്പതാണും'.

ഈനാംപേച്ചിയും മരപ്പട്ടിയും #363



ഈ.പേ :- അണ്ണാ ഏതാണ് ഏറ്റവും നല്ല മതം?
മ. പ :- മനുഷ്യന് വേണ്ടി ദൈവത്തെ ഒറ്റ് കൊടുക്കുന്ന മതം.

ഈനാംപേച്ചിയും മരപ്പട്ടിയും #362


ഈ.പേ :- അണ്ണാ നിരൂപകനും എഴുത്തുകാരനും ഭാഷയെ എങ്ങനെ കാണുന്നു?
മ. പ :- നിരൂപകന് കാട്ടുകുതിരയായ ഭാഷ എഴുത്തുകാരന്റെ ചൂളം വിളികേട്ട് അവന്റെ അടുത്തേക്ക് പായുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #361


ഈ.പേ :- അണ്ണാ ലൂണാർ റിപ്പോർട്ട് വെച്ചതിന് ശേഷം?
മ. പ :- പാവം സർക്കാർ പ്രതിയെ രക്ഷിക്കണോ നാട്ടുകാരെ സത്യം അറിയിക്കണോ എന്ന hamletian വൈക്ളബ്യത്തിൽ

Sunday, October 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #360


ഈ.പേ :- അണ്ണാ മനഃസ്സമാധാനമില്ലാത്ത ദുരാഗ്രഹിയായ 60 വയസ്സുള്ള ഒരാൾക്ക് 10 കൊല്ലത്തേയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു vs മനഃസ്സമാധാനമുള്ള സൽസ്വഭാവിയായ 60 വയസ്സുള്ള മറ്റൊരാൾക്ക് 10 ദിവസത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു?
മ. പ :- നിറവുള്ളവൻ എപ്പോൾ വേണമെങ്കിലും സ്ഥാനമൊഴിയാൻ തയ്യാറാണ്, നിറവില്ലാത്തവൻ എല്ലാം നീട്ടി ചോദിക്കും.

ഈനാംപേച്ചിയും മരപ്പട്ടിയും #359


ഈ.പേ :- അണ്ണാ 10 കോടിയുടെ ലോട്ടറി അടിച്ചാൽ എന്ത് സംഭവിക്കും?
മ. പ :- സി. രാധാകൃഷ്ണൻ സാർ പറഞ്ഞത് പോലെ ഉള്ളതെല്ലാം നഷ്ടപ്പെടും.

Saturday, October 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #358


ഈ.പേ :- അണ്ണാ മദ്യപാനത്തെ കുറിച്ച്?
മ. പ :- തകഴിസാർ പണ്ട് സ്വന്തം സ്വഭാവത്തെ കുറിച്ച് പറഞ്ഞത് പോലെ - അത്ര മോശപ്പെട്ട കാര്യമല്ല, അത്ര നല്ലതുമല്ല!

ഈനാംപേച്ചിയും മരപ്പട്ടിയും #357



ഈ.പേ :- അണ്ണാ നാട്ടിൽ ഹിന്ദുവിന് അവകാശങ്ങൾ എന്ന് നേടിയെടുക്കാൻ കഴിയും?
മ. പ :- ന്യൂനപക്ഷം ആവുമ്പോൾ!

ഈനാംപേച്ചിയും മരപ്പട്ടിയും #356



ഈ.പേ :- അണ്ണാ ശ്രമിച്ചാൽ 10 കൊല്ലം കൊണ്ട് കേരളത്തെ 100% ഇസ്‌ലാം ആകാമെന്ന് ഒരു ചെറുപ്പക്കാരന്റെ വീഡിയോ!
മ. പ :- 100% ഇസ്‌ലാം ആയ അഫ്‌ഗാനിസ്ഥാനെ പോലെ പുരോഗതി കൈവരിക്കുമോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #355



ഈ.പേ :- അണ്ണാ ആഷാ മേനോന്റെ എഴുത്ത്?
മ. പ :- തിരുപ്പതി ലഡ്ഡു എന്ന പേരിൽ മാധ്യമങ്ങൾ നാട്ടുകാർക്ക് തരുന്ന കല്ലുണ്ട!

ഈനാംപേച്ചിയും മരപ്പട്ടിയും #354


ഈ.പേ :- അണ്ണാ സഫ്ദർ ഹഷ്മി, ചന്ദ്രശേഖരൻ......?
മ. പ :- കൽബുർഗി, പൻസാരെ, ധാബോൽക്കർ, ഗൗരി.......?

ഈനാംപേച്ചിയും മരപ്പട്ടിയും #353


ഈ.പേ :- അണ്ണാ Hound of Baskervilles എങ്ങനെ ഭാസ്കരവിലാസത്തിലെ നായ ആയി?
മ. പ :- പുരാതനകാലത്ത് ഇംഗ്ലണ്ടിൽ കുടിയേറിപ്പാർത്ത മലയാളിയായിരുന്നു ഭാസ്കരൻ.

ഈനാംപേച്ചിയും മരപ്പട്ടിയും #352



ഈ.പേ :- അണ്ണാ 27 itemsന് GST കുറച്ചു!
മ. പ :- മുട്ടത്തോടിന്റെ വില കുറഞ്ഞുകാണും!

ഈനാംപേച്ചിയും മരപ്പട്ടിയും #351


ഈ.പേ :- അണ്ണാ ചില വലിയ ആളുകൾ മരിക്കുമ്പോൾ ചന്ദനമുട്ടിയിട്ട് കത്തിക്കുന്നല്ലോ?!
മ. പ :- ജീവിച്ചിരുന്നപ്പോൾ ചെയ്ത നാറിത്തരങ്ങളുടെ ദുർഗ്ഗന്ധം മറയ്ക്കാൻ?!

ഈനാംപേച്ചിയും മരപ്പട്ടിയും #350


ഈ.പേ :- അണ്ണാ നീരാളിയ്ക്ക് മൂന്ന് ഹൃദയങ്ങൾ ഉണ്ടെന്ന്!
മ. പ :- അടുത്ത ജന്മത്തിൽ ഒരു നീരാളി ആയാലോ!!

ഈനാംപേച്ചിയും മരപ്പട്ടിയും #349



ഈ.പേ :- അണ്ണാ നല്ല ഇറച്ചി, നല്ല മീൻ, നല്ല മലക്കറി കിട്ടുന്ന കടകൾ പറഞ്ഞ് കൊടുക്കുന്ന പോലെ നല്ല ദൈവങ്ങളെ എവിടെക്കിട്ടും എന്ന് പറഞ്ഞ് കൊടുക്കുന്നത് തെറ്റാണോ?
മ. പ :- ദഹനക്കേട് ഉണ്ടാകാതെ നോക്കണം!

ഈനാംപേച്ചിയും മരപ്പട്ടിയും #348


ഈ.പേ :- അണ്ണാ മുമ്പേ ആണോ അതോ നുമ്പേ ആണോ?
മ. പ :- VKN സാർ ഒരു കവിതയിൽ പറഞ്ഞ പോലെ നുപ്പത്താറ്!

ഈനാംപേച്ചിയും മരപ്പട്ടിയും #347


ഈ.പേ :- അണ്ണാ മതം മാറുന്നവനോട് എന്ത് പറയണം?
മ. പ :- ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കാൻ നോക്ക്!

Monday, October 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #346



ഈ.പേ :- അണ്ണാ നമ്മൾ   ചൊവ്വയിലേക്ക്   MOMനെ   വിട്ടു!
മ. പ :- അവർ   ഇങ്ങോട്ട്   DADനെ  അയച്ചാലോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #345



ഈ.പേ :- അണ്ണാ ഉപ്പോളം  വരുമോ  ഉപ്പിലിട്ടത്?
മ. പ :- സംശയമെങ്കിൽ  പിന്നെന്തിന്  ഉപ്പിലിടാൻ  പോയി?!

ഈനാംപേച്ചിയും മരപ്പട്ടിയും #344



ഈ.പേ :- അണ്ണാ  ഇന്ത്യയെ   വെട്ടിമുറിച്ചത്  ജിന്നയല്ലേ?
മ. പ :-  ആന്ധ്രയെ   വെട്ടിമുറിച്ചത്  ചന്ദ്രശേഖർ  റാവ്  അല്ലേ?

Sunday, October 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #343



ഈ.പേ :- അണ്ണാ ഇന്ത്യ  ഒട്ടാകെ  അറിയപ്പെടുന്ന  ഹിന്ദി  വാക്ക്?
മ. പ :- പരിവാർ!!

ഈനാംപേച്ചിയും മരപ്പട്ടിയും #342


ഈ.പേ :- അണ്ണാ ജീവിതയുദ്ധത്തിൽ തോറ്റ സത്യം എവിടെപ്പോയി ഒളിച്ചിരിക്കുന്നു?!
മ. പ :- സത്യമംഗലം കാടുകളിൽ?!!

Friday, September 29, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #337


ഈ.പേ :- അണ്ണാ സരസ്വതിയ്ക്കാണ് ലക്ഷ്മിയെക്കാൾ ഉയർന്ന സ്ഥാനം!
മ. പ :-പക്ഷേ സരസ്വതീക്ഷേത്രം പണിയാൻ ലക്ഷ്മി വേണം!!

ഈനാംപേച്ചിയും മരപ്പട്ടിയും #336


ഈ.പേ :- അണ്ണാ സരസ്വതി പൂജ vs ലക്ഷ്മി പൂജ ?
മ. പ :- വിവരമുള്ളവർ പൂജവെച്ച് അറിവ് (സരസ്വതി) നേടുമ്പോൾ വിവരമില്ലാത്തവർ വാത്‌വെച്ച് പണം (ലക്ഷ്മി) നേടുന്നു.

ഈനാംപേച്ചിയും മരപ്പട്ടിയും #335



ഈ.പേ :- അണ്ണാ ഞങ്ങളുടെ  വീട്ടിലെ  പട്ടി  ആരെ  കണ്ടാലും  കുരയ്ക്കില്ല!
മ. പ :- ചിരിക്കുമോ?!

Thursday, September 28, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #334



ഈ.പേ :- അണ്ണാ "കസബ"യിൽ   മമ്മുസാബ്   നടക്കുന്നോ  അതോ നൃത്തം  ചെയ്യുന്നോ?
മ. പ :- 66ആം  വയസ്സിൽ  നടത്തം  നൃത്തമാവും.

ഈനാംപേച്ചിയും മരപ്പട്ടിയും #333



ഈ.പേ :- അണ്ണാ തമോഗർത്തം + തമോഗർത്തം = gravitational waves
മ. പ :- BJP + ADMK = ?!!

ഈനാംപേച്ചിയും മരപ്പട്ടിയും #332



ഈ.പേ :- അണ്ണാ മല + ആഴം  എങ്ങനെ  മലയാളം  ആയി?
മ. പ :- പഴം  പളം  ആയത് പോൽ?

ഈനാംപേച്ചിയും മരപ്പട്ടിയും #331



ഈ.പേ :- അണ്ണാ സുരേഷ്  ഗോപിക്ക്  അടുത്ത  ജന്മത്തിൽ  നമ്പൂതിരിയാവണം  എന്ന്!
മ. പ :- ലീഡർജി  പണ്ട്  പറഞ്ഞിട്ടുണ്ട്  സ്വപ്നം  കാണുന്നെങ്കിൽ  ഇളയ  തമ്പുരാൻ  ആവുന്നതെന്തിന്  എന്ന്,  അയ്യങ്കാരുടെ  മുൻപിൽ  ടി  നമ്പൂതിരി ഒന്നുമല്ല!!

ഈനാംപേച്ചിയും മരപ്പട്ടിയും #330


ഈ.പേ :- അണ്ണാ ഏകവചനത്തിലും ജാതിവശാൽ നായർ?
മ. പ :- ഏകവചനം "ർ"ൽ അവസാനിച്ചാൽ ആഡ്യത തോന്നിപ്പോവും, അതല്ലേ driver സാബിനെ VKN സാർ ഡ്രൈവൻ എന്ന് വിളിച്ചത്.

ഈനാംപേച്ചിയും മരപ്പട്ടിയും #329



ഈ.പേ :- അണ്ണാ ബ്രോയിലർ  കോഴിയുടെ  തൂക്കം  കൂട്ടാൻ  സ്ത്രീ  ഹോർമോണായ  estrogen  കുത്തിവെയ്ക്കും!
മ. പ :- ഹിഡിംബൻ  ഹിഡിംബി  ആയത്  ബ്രോയിലർ  കാരണം?

Wednesday, September 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #328



ഈ.പേ :- അണ്ണാ പദ്മനാഭസ്വാമി  ക്ഷേത്രത്തിൽ  രാജാവ്  തൊഴാൻ  കയറുമ്പോൾ  പ്രജകളെ  പുറത്താക്കും!
മ. പ :- പ്രജകളുടെ,  പ്രജകൾക്കുവേണ്ടി,  പ്രജകളാൽ  എങ്കിലും....,  പദ്മനാഭാ  നീ   ഇതെങ്ങനെ  പൊറുക്കുന്നു!!

ഈനാംപേച്ചിയും മരപ്പട്ടിയും #327



ഈ.പേ :- അണ്ണാ ഹിറ്റ്ലർ   ഒരു   തികഞ്ഞ  രാജ്യസ്നേഹിയും അഴിമതി  വിരുദ്ധനും  ആയിരുന്നു!
മ. പ :- രണ്ടും  കൊണ്ട്  ജർമനിക്ക്  ദോഷമേ  ഉണ്ടായിട്ടുള്ളൂ!!

ഈനാംപേച്ചിയും മരപ്പട്ടിയും #326



ഈ.പേ :- അണ്ണാ പഴയ   റഷ്യൻ  ചക്രവർത്തിമാരെ  സാർ  എന്ന്  വിളിച്ചിരുന്നു.
മ. പ :- "ഒന്ന്  പോ  സാറേ"  എന്ന്  റസ്പുട്ടിൻ   പറഞ്ഞിരുന്നു!

Tuesday, September 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #325



ഈ.പേ :- അണ്ണാ ജയാമ്മയുടെ  live videos  കാണിക്കാത്തത്‌   CM  നൈറ്റിയിലായത്  കൊണ്ടെന്ന്  ttv ദിനകരൻ!
മ. പ :- പുരാതന  ഇന്ത്യൻ  സംസ്കാരവശാൽ   നൈറ്റി  ഏദൻ  തോട്ടത്തിലെ  തുണിയോ?!

ഈനാംപേച്ചിയും മരപ്പട്ടിയും #324



ഈ.പേ :- അണ്ണാ ജയാമ്മ   ആശുപത്രിയിൽ  വെച്ച്  ഇഡ്ഡലി  കഴിച്ചതായി  കള്ളം  പറഞ്ഞതാണെന്ന്  ഒരു  മന്ത്രി!
മ. പ :- ചീമുട്ടയ്ക്ക്   പകരം   ഇനി   ചീഞ്ഞ  ഇഡ്ഡലി!!

ഈനാംപേച്ചിയും മരപ്പട്ടിയും #323



ഈ.പേ :- അണ്ണാ സെക്രട്ടറിയേറ്റിന്റെ  main gateനെ   സമരകവാടം  എന്ന്   പറയുന്നു.
മ. പ :- ചെഗുവര  വാതിൽ  എന്ന്  ഈ   സർക്കാർ  എങ്കിലും  പേരിടണം.

ഈനാംപേച്ചിയും മരപ്പട്ടിയും #322



ഈ.പേ :- അണ്ണാ സംസാരം  നീളുമ്പോൾ  "വള വള"  എന്ന്  പറയുന്നതെന്ത്?
മ. പ :-  ഇത്  ക്‌ളാസിക്കൽ  ഭാഷയല്ലേ!

ഈനാംപേച്ചിയും മരപ്പട്ടിയും #321



ഈ.പേ :- അണ്ണാ ഒന്നാം   ക്‌ളാസിൽ   പഠിക്കുന്ന  പല  പെൺകുട്ടികളുടേയും   പേരിന്റെ  കൂടെ  അമ്മ  എന്നുണ്ടല്ലോ?
മ. പ :- തത്ത  തത്തമ്മ  ആയത്  പോലെ?

Saturday, September 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #320



ഈ.പേ :- അണ്ണാ ഒരു   മന്ത്രി  വസ്തു  കൈയ്യേറിയിരിക്കുന്നു!
മ. പ :- ദാരിദ്ര്യം  വന്നാൽ  ആരും  എന്തും  ചെയ്തുപോവും!!

ഈനാംപേച്ചിയും മരപ്പട്ടിയും #319



ഈ.പേ :- അണ്ണാ തമിഴ്   സിനിമയ്ക്ക്  ഇംഗ്ലീഷ്  പേരിട്ടാൽ  fine  അടിക്കും! (മീഗാമൻ @  Captain of ship)
മ. പ :- സംവിധായകന്  ഇംഗ്ലീഷ്  പേരുണ്ടെങ്കിലും  കുഴപ്പമില്ല!! (മിസ്സ്‌കിൻ  Dir of  തുപ്പരിവാലൻ)

ഈനാംപേച്ചിയും മരപ്പട്ടിയും #318

ഈനാംപേച്ചിയും മരപ്പട്ടിയും #318

ഈ.പേ :- അണ്ണാ തമിഴ്   ദേവഭാഷയെന്ന്  ചിലർ?
മ. പ :- പഴയ  ദേവഭാഷയുടെ  ഗതി  വരുമോ?

ഈനാംപേച്ചിയും മരപ്പട്ടിയും #317



ഈ.പേ :- അണ്ണാ പദ്മരാജൻ + മമ്മൂട്ടി +ജോഷി = ഈ  തണുത്ത വെളുപ്പാൻകാലത്ത്   എങ്ങനെ?
മ. പ :-  ത്രിമൂർത്തികൾ  നാട്ടുകാരുടെ  സമയവും  ടിക്കറ്റ്  കാശും  മെനെക്കെടുത്തി!

Friday, September 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #316



ഈ.പേ :- അണ്ണാ തലമുറ പോലും  നോക്കാതെ  ആളും  കാശും  പുറത്ത്‌  പോകാതിരിക്കാൻ  സ്വന്തക്കാരുടെ  ഇടയിൽ   കല്യാണങ്ങൾ   നടക്കുന്നല്ലോ!
മ. പ :- പാമ്പ്, പഴുതാര, മണ്ണിര  എല്ലാംകൂടി   കൂട്ടിക്കെട്ടി  കുരുക്കാക്കുംപോലെ!!

ഈനാംപേച്ചിയും മരപ്പട്ടിയും #315



ഈ.പേ :- അണ്ണാ cow  vigilantes  പറയുന്നു  വിദേശ  പശുക്കൾ  ഗോമാതാ  അല്ലെന്ന്!
മ. പ :- വിദേശ മദ്യം  വിഷമല്ലെന്നും  ചിലർ  പറയുന്നുണ്ട്!!

Thursday, September 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #314



ഈ.പേ :- അണ്ണാ ഡിജിറ്റൽ  paymentsന്   BHIM  ഉപയോഗിക്കണമെന്ന്  സർക്കാർ.
മ. പ :- ARJUN  പിണങ്ങുമോ?

Tuesday, September 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #313



ഈ.പേ :- അണ്ണാ നോട്ട്  പിൻവലിക്കൽ,  GST,  ആധാർ.... ഇനി   എന്ത്?
മ. പ :- പൊക്രാൻ  3?!

Monday, September 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #312



ഈ.പേ :- അണ്ണാ ഇന്നലെ   തിരന്തോരത്ത്  10 cm  മഴ!!
മ. പ :- പേടിക്കാനില്ല   നിലവറ  B  തുറന്നിട്ടില്ലല്ലോ!